കാരണം അവ്യക്തം, അട്ടിമറിസാധ്യത പറയാതെ പറയുകയാണോ കേന്ദ്രം?

June 5, 2023

രാജ്യത്തെ നടുക്കിയ ഒഡീഷ ട്രെയിന്‍ ദുരന്തമുണ്ടായി മൂന്നുദിവസം പിന്നിടുമ്പോഴും അപകട കാരണം അവ്യക്തം. സിഗ്‌നലിങ്ങിലെ പിഴവെന്ന റെയില്‍വേ ബോര്‍ഡ് അംഗത്തിന്റെ നിഗമനം ശരിവച്ചെങ്കിലും അട്ടിമറിസാധ്യത പറയാതെ പറഞ്ഞ് കേന്ദ്ര റെയില്‍വേമന്ത്രി അശ്വിനി വൈഷ്ണവ്. അപകടത്തിലെ യഥാര്‍ഥ വസ്തുത പുറത്തുവരണമെങ്കില്‍ അന്വേഷണം സി.ബി.ഐക്കു …

ട്രെയിന്‍ അപകടം: മരിച്ചവരുടെ മക്കള്‍ക്ക് സൗജന്യ വിദ്യാഭ്യാസം വാഗ്ദാനവുമായി സെവാഗ് ഇന്റര്‍നാഷണല്‍ സ്‌കൂള്‍

June 5, 2023

ഒഡീഷ : ഒഡീഷയിലെ ബാലസോറിലുണ്ടായി ട്രെയിന്‍ അപകടത്തില്‍ കൊല്ലപ്പെട്ടവരുടെ മക്കള്‍ക്ക് സൗജന്യ വിദ്യാഭ്യാസം വാഗ്ദാനം ചെയ്ത ഇന്ത്യയുടെ മുന്‍ ക്രിക്കറ്റ് താരം വീരന്ദര്‍ സെവാഗ്. തന്റെ ഉടമസ്ഥതയിലുളള സെവാഗ് ഇന്റര്‍നാഷണല്‍ സ്‌കൂളില്‍ കുട്ടികള്‍ക്ക് സൗജന്യ വിദ്യാഭ്യാസം നല്‍കുമെന്ന് തന്റെ ട്വിറ്റര്‍ ഹാന്‍ഡിലിലൂടെ …

ട്രെയിന്‍ ദുരന്തത്തില്‍ ലോക്കോപൈലെറ്റിന്റെ നിര്‍ണ്ണായക മൊഴി പുറത്ത്

June 5, 2023

ഒഡീഷ: ട്രെയിന്‍ ദുരന്തത്തില്‍ ലോക്കോപൈലെറ്റിന്റെ നിര്‍ണ്ണായക മൊഴി പുറത്ത്. ഗ്രീന്‍ സിഗ്നല്‍ ലഭിച്ച ശേഷമാണ് ട്രെയിന്‍ മുന്നോട്ട് നീങ്ങിയതെന്ന് ലോക്കോപൈലെറ്റ് പറഞ്ഞു. ട്രെയിന്‍ അമിതവേഗതയില്‍ ആയിരുന്നില്ലെന്നും സിഗ്നല്‍ ലംഘിച്ചിട്ടില്ലെന്നും അദ്ദേഹം കൂട്ടിചേര്‍ത്തു. ഗുരുതരമായി പരിക്കേറ്റ ലോക്കോപൈലറ്റ് നിലവില്‍ ചികിത്സയിലാണ്. ആശുപത്രിയില്‍ നേരിട്ടെത്തിയാണ് …

ഒഡിഷ ട്രെയിൻ ദുരന്തം : വോളിബോൾ താരങ്ങളെ വിമാനമാർഗം നാട്ടിലെത്തിച്ച് കർണാടക സർക്കാർ

June 5, 2023

ബെം​ഗളൂർ : ഒഡിഷ ബാലസോറിലുണ്ടായ ട്രെയിൻ ദുരന്തത്തെതുടർന്ന് കുടുങ്ങിയ വോളിബാൾ താരങ്ങളെ വിമാന മാർഗം നാട്ടിലെത്തിച്ച് കർണാടക സർക്കാർ . 38 സബ്ജൂനിയർ വോളിബാൾ താരങ്ങളെയാണ് നാട്ടിലെത്തിച്ചത്. കൊൽക്കത്ത ഹൗറയിൽ 2023 മേയ് 27 മുതൽ ജൂൺ ഒന്ന് വരെ നടന്ന …

ഒഡീഷ ട്രെയിൻ അപകടത്തിൽ നിന്നും രക്ഷപ്പെട്ട 14 മലയാളികളെ നോർക്ക നാട്ടിലെത്തിക്കും

June 5, 2023

ഒഡീഷയിലെ ബാലാസോർ ജില്ലയിലുണ്ടായ ട്രെയിൻ അപകടത്തിൽ നിന്നും രക്ഷപ്പെട്ട കേരളീയരായ യാത്രക്കാരെ നോർക്ക റൂട്ട്സ് ഇടപെട്ട് നാട്ടിലെത്തിക്കും. കൊൽക്കത്തയിൽ നിന്നും ചെന്നൈയിലേയ്ക്കുളള കോറമണ്ഡൽ ഷാലിമാർ എക്സ്പ്രസ്സിലെ യാത്രക്കാരായിരുന്നു അപകടത്തിൽപ്പെട്ട കേരളീയർ. ഇവരിൽ പത്തു പേരെ തമിഴ്നാട് സർക്കാർ ഏർപ്പാടാക്കിയ പ്രത്യേക ട്രെയിനിൽ …

ഉപയോഗിച്ചാൽ ഒഴിവാക്കാൻ കഴിയുമായിരുന്നോ ട്രെയിൻ ദുരന്തം?
ട്രെയിനുകളുടെ കൂട്ടിയിടി ഒഴിവാക്കാനുള്ള സംവിധാനമാണ് കവച്. എന്നാൽ, ഒഡീശയിൽ ഒരു ട്രാക്കിൽ രണ്ടു ട്രെയിനുകൾ മുഖാമുഖം വന്നിട്ടില്ല
ന്യൂഡൽഹി: ഇന്ത്യ തദ്ദേശീയമായി വികസിപ്പിച്ചെടുത്ത റെയിൽ സുരക്ഷാ സംവിധാനമായ ‘കവച്’ ഉപയോഗിച്ചാലും ഒഡീശയിലെ ട്രെയിൻ ദുരന്തം ഒഴിവാക്കാൻ കഴിയുമായിരുന്നില്ലെന്ന് റെയിൽവേയുടെ വിശദീകരണം.

June 5, 2023

ലോകത്തെ ഒരു സാങ്കേതികവിദ്യയ്ക്കും ചില അപകടങ്ങൾ ഒഴിവാക്കാൻ കഴിയില്ലെന്നും റെയിൽവേ ബോർഡിലെ ഓപ്പറേഷൻസ് & ബിഡി അംഗം ജയ വർമ സിൻഹ പറഞ്ഞു. പ്രധാനമായും ട്രെയിനുകളുടെ കൂട്ടിയിടി ഒഴിവാക്കാനുള്ള ഓട്ടൊമാറ്റിക് സംവിധാനമാണ് കവച്. ചുവപ്പ് സിഗ്നൽ അവഗണിച്ചാൽ ലോക്കോപൈലറ്റിനു കവച് ജാഗ്രതാ …

ദുരന്തത്തിലും വർഗീയത, ഇസ്‌ലാം വിരോധം: നടപടിയെടുക്കുമെന്ന് ഒഡീശ പൊലീസ്
മുസ്‌ലിം ആരാധനാലയം എന്നു സ്ഥാപിക്കാൻ ശ്രമിച്ചിരിക്കുന്ന ചിത്രം യഥാർഥത്തിൽ ഹിന്ദു ക്ഷേത്രത്തിന്‍റേതാണെന്ന് വ്യക്തം

June 4, 2023

ബാലസോർ: ട്രെയ്ൻ ദുരന്തത്തിന്‍റെ പശ്ചാത്തലത്തിൽ വർഗീയതയും ഇസ്ലാമോഫോബിയയും വളർത്താൻ ശ്രമിക്കുന്നവർക്കെതിരേ കടുത്ത നടപടിയുണ്ടാകുമെന്ന് ഒഡീശ പൊലീസിന്‍റെ മുന്നറിയിപ്പ്. അപകടം നടന്ന സ്ഥലത്ത് മുസ്‌ലിം ആരാധനായമുണ്ടെന്നും, അപകമുണ്ടായത് വെള്ളിയാഴ്ചയാണെന്നും കാണിച്ച് The Random Indian എന്ന ട്വിറ്റർ ഹാൻഡിലിൽനിന്നാണ് തീവ്ര വർഗീയ സ്വഭാവമുള്ള …

ഒഡീശ ട്രെയിൻ ദുരന്തം: അപകടകാരണവും, ഉത്തരവാദികളെയും കണ്ടെത്തി: അശ്വനി വൈഷ്ണവ്
‘വിശദമായ അന്വേഷണം റെയിൽവേ സുരക്ഷാ കമ്മിഷണർ നടത്തുന്നുണ്ട്. അന്തിമ റിപ്പോർട്ട് പുറത്തു വരട്ടേ ‘
ബാലസോർ: ഒഡീശയിലെ ബാലസോറിൽ ട്രെയിനുകൾ കൂട്ടിയിടിച്ചുണ്ടായ അപകടത്തിന്‍റെ കാരണം കണ്ടെത്തിയതായി റെയിൽവേ മന്ത്രി അശ്വനി വൈഷ്ണവ്. ഇലക്ട്രോണിക് ഇന്‍റർലോക്കിങ്ങിലെ മാറ്റം മൂലമാണ് ഇതു സംഭവിച്ചത്. ഇതിന് ഉത്തരവാദികളാരാണെന്നും തിരിച്ചറിഞ്ഞിട്ടുണ്ടെന്നും മന്ത്രി വ്യക്തമാക്കി.

June 4, 2023

വിശദമായ അന്വേഷണം റെയിൽവേ സുരക്ഷാ കമ്മിഷണർ നടത്തുന്നുണ്ട്. അന്തിമ റിപ്പോർട്ട് പുറത്തു വരട്ടേ എന്നും മന്ത്രി വ്യക്തമാക്കി. ട്രാക്ക് ഇന്നു തന്നെ പുനഃസ്ഥാപിക്കാനാണ് ശ്രമം. ബുധനാഴ്ച്ചയോടെ സർവീസുകൾ പൂർണമായും പുനഃസ്ഥാപിക്കാനാവുമെന്നാണ് കരുതുന്നതെന്നും അദ്ദേഹം വ്യക്തമാക്കി. സ്ഥിതിഗതികൾ വിലയിരുത്താൻ കേന്ദ്ര ആരോഗ്യമന്ത്രി മന്‍സുഖ് …

‘ഒഡിഷ ട്രെയിൻ അപകടത്തിൽ മോദി മറുപടി പറയണം, ധാർ‍മിക ഉത്തരവാദിത്തം ഏറ്റെടുത്ത് റെയിൽവെമന്ത്രി രാജിവെക്കണം’ :
കോൺഗ്രസ് വക്താവ് പവൻഖേര

June 4, 2023

ദില്ലി: ഒഡീഷ ട്രെയിൻ ദുരന്തത്തിൽ പ്രധാനമന്ത്രി നരേന്ദ്രമോദി മറുപടി പറയണമെന്ന് കോൺഗ്രസ് ആവശ്യപ്പെട്ടു.ലാൽ ബഹദൂ‍ർ ശാസ്ത്രി, നിതീഷ് കുമാർ, മാധവറാവു സിന്ധ്യ എന്നിവരെ പോലെ, റെയിൽവെ മന്ത്രിയിൽ നിന്ന് പ്രധാനമന്ത്രി രാജി ആവശ്യപ്പെടണണമെന്ന് കോൺഗ്രസ് വക്താവ് പവർഖേര ആവശ്യപ്പെട്ടു.കോറമാണ്ഡലിലിലെ യാത്രക്കാർക്ക് ശ്വാസമെടുക്കാൻ …

എന്താണ് ട്രെയിന്‍ അപകടം ഇല്ലാതാക്കുന്ന കവച് സുരക്ഷ?

June 4, 2023

ട്രെയിനുകളുടെ കൂട്ടിയിടി ഒഴിവാക്കുന്നതിനുള്ള ഓട്ടോമാറ്റിക് സംവിധാനമാണ് കവച്. രണ്ട് ട്രെയിനുകള്‍ ഒരേപാളത്തില്‍ നേര്‍ക്കുനേര്‍ വന്നാല്‍ തനിയെ ബ്രേക്ക് ചെയ്ത് ഇരു ട്രെയിനുകളും നിര്‍ത്താന്‍ സാധിക്കുന്ന ഈ അത്യാധുനിക സംവിധാനം. ഇതില്ലാത്തതാണ് ഒഡീഷയിലെ അപകടത്തിന് പിന്നിലെന്ന് വ്യാപക വിമര്‍ശനം ഉയര്‍ന്നിരിക്കുകയാണ്. രാജ്യത്ത് നിലവില്‍ …