കൊല്ലം: ശുചിത്വസാഗരം പദ്ധതിയുമായി കോര്‍പ്പറേഷന്‍

March 20, 2023

വാടി കടപ്പുറത്ത് നിന്ന് പ്ലാസ്റ്റിക് മാലിന്യങ്ങള്‍ നീക്കം ചെയ്തുകൊണ്ട് ‘ശുചിത്വ സാഗരം സുന്ദരതീരം കടല്‍ തീരത്ത് നിന്ന് പ്ലാസ്റ്റിക് നിര്‍മാര്‍ജനം’ പദ്ധതിയുടെ ഉദ്ഘാടനം മേയര്‍ പ്രസന്ന ഏണസ്റ്റ് നിര്‍വഹിച്ചു.  തങ്കശ്ശേരി ഹാര്‍ബരിലെയും അനുബന്ധ ലേല ഹാളുകളുടെയും പരിസരത്തും കടല്‍തീര്‍ത്തും കുന്നൂകൂടി കിടക്കുന്ന …

കൊല്ലം: മേയേഴ്‌സ് കൗണ്‍സില്‍ സെക്രട്ടറിയായി കൊല്ലം മേയര്‍

August 18, 2021

കൊല്ലം: മേയര്‍മാരുടെ സംസ്ഥാന തലത്തില്‍ പ്രവര്‍ത്തിക്കുന്ന കൂട്ടായ്മയായ മേയേഴ്‌സ് കൗണ്‍സില്‍ സെക്രട്ടറിയായി കൊല്ലം മേയര്‍ പ്രസന്ന ഏണസ്റ്റ് തിരഞ്ഞെടുക്കപ്പെട്ടു.തിരുവനന്തപുരം മേയറുടെ ആസ്ഥാനത്ത് കോവിഡ് മാനദണ്ഡം പാലിച്ച് നടത്തിയ തിരഞ്ഞെടുപ്പിലാണ് പ്രസന്ന ഏണസ്റ്റിനെ ഐകകണ്‌ഠ്യേന തിരഞ്ഞെടുത്തത്. കൊച്ചി മേയര്‍ എം.അനില്‍കുമാറാണ് പ്രസിഡന്റ്.

കൊല്ലം: അഷ്ടമുടിക്കായി സുശക്ത നടപടികള്‍-മേയര്‍

August 9, 2021

കൊല്ലം: അഷ്ടമുടിക്കായിലിന്റെ സംരക്ഷണത്തിനായി ശാസ്ത്രീയവും ജനകീയവും ആയ പ്രത്യേക പദ്ധതി നടപ്പിലാക്കുമെന്ന മേയര്‍ പ്രസന്ന ഏണസ്റ്റ്. കായല്‍ ശുചീകരിക്കുന്നതിനും ആവാസവ്യവസ്ഥ പുന:സ്ഥാപിക്കുന്നതിനുമായി നടപ്പിലാക്കുന്ന പദ്ധതിയുടെ ആലോചനാ യോഗത്തിലാണ് ഇതറിയിച്ചത്. കായല്‍ക്കരയിലുള്ള വീടുകളിലെ സെപ്റ്റിക്ടാങ്ക് മാലിന്യം നിക്ഷേപിക്കുന്നത് തടയുകയാണ് പ്രധാനം. ഇതിനായി സാമ്പത്തികമായി …

കൊല്ലം: അഷ്ടമുടി സംരക്ഷണത്തിനും വിഹിതം : മന്ത്രി കെ. എന്‍ ബാലഗോപാല്‍

August 2, 2021

കൊല്ലം: അഷ്ടമുടിക്കായലിന്റെ സംരക്ഷണത്തിനായി ബജറ്റില്‍ വകയിരുത്തിയ ജലസ്രോതസ്സുകളുടെ സംരക്ഷണത്തിനായുള്ള 50 കോടി രൂപയില്‍ നിന്നുള്ള വിഹിതം വിനിയോഗിക്കാമെന്ന് ധനകാര്യമന്ത്രി കെ. എന്‍. ബാലഗോപാല്‍. അഷ്ടമുടിക്കായല്‍ ശുചീകരണവും സംരക്ഷണവും ഉറപ്പാക്കുന്നതിന് കൊല്ലം കോര്‍പറേഷന്‍ വിളിച്ചു ചേര്‍ത്ത യോഗത്തിലാണ് മന്ത്രി ഇക്കാര്യം വ്യക്തമാക്കിയത്. മറ്റു …

കൊല്ലം: കോവിഡ് ആശ്വാസ ഓണക്കിറ്റ് വിലക്കിഴിവില്‍

July 30, 2021

കൊല്ലം: കേരള ഖാദി ഗ്രാമ വ്യവസായ ബോര്‍ഡിന്റെ ഓണം മേളയ്ക്ക് തുടക്കമായി. ഉദ്ഘാടനം മേയര്‍ പ്രസന്ന ഏണസ്റ്റ് നിര്‍വഹിച്ചു. ഖാദി വസ്ത്രങ്ങള്‍ 30 ശതമാനം റിബേറ്റിലും  കോവിഡ് ആശ്വാസ ഓണക്കിറ്റ് 40 ശതമാനം വിലക്കുറവിലും ലഭിക്കും. പയ്യന്നൂര്‍ പട്ട്, പ്രിന്റഡ് സില്‍ക്ക്, …

കൊല്ലം: ജില്ലാ ആശുപത്രിയിലേക്ക് ഡയാലിസിസ് മെഷീനുകള്‍ നല്‍കി കൊല്ലം കോര്‍പ്പറേഷന്‍

July 6, 2021

കൊല്ലം: കൊല്ലം കോര്‍പ്പറേഷന്‍ ജില്ലാ ആശുപത്രിയിലേക്ക് പുതിയ ഡയാലിസിസ് മെഷീനുകള്‍  നല്‍കി.  ജനകീയാസൂത്രണ പദ്ധതിയില്‍ ഉള്‍പ്പെടുത്തി 20 ലക്ഷം രൂപ ചെലവില്‍  നാലു ഡയാലിസിസ് മെഷീനുകളും അനുബന്ധ ഉപകരണങ്ങളുമാണ് ലഭ്യമാക്കിയത്. ജില്ലാ ആശുപത്രിയില്‍ നടന്ന ചടങ്ങില്‍ മേയര്‍ പ്രസന്ന ഏണസ്റ്റ് ജില്ലാ …

കൊല്ലം: ഫാത്തിമ മാതാ കോളേജില്‍ സി.എഫ്. എല്‍.ടി.സി തുടങ്ങും

May 22, 2021

കൊല്ലം: കോവിഡ് പ്രതിരോധം ശക്തമാക്കുന്നതിന്റെ ഭാഗമായി കൊല്ലം നഗരസഭയുടെ കീഴിലുള്ള ഫാത്തിമ മാതാ നാഷണല്‍ കോളേജിലെ സെന്റ് തോമസ് ഹോസ്റ്റലില്‍ കോവിഡ് പ്രാഥമിക ചികിത്സാ കേന്ദ്രം ഉടന്‍ പ്രവര്‍ത്തനം ആരംഭിക്കുമെന്ന് മേയര്‍ പ്രസന്ന ഏണസ്റ്റ് അറിയിച്ചു. 138 കിടക്കകള്‍ സജ്ജമാക്കിയിട്ടുള്ള കേന്ദ്രം …

പട്ടണം ഇനി പച്ച പിടിക്കും പട്ടണത്തില്‍ പച്ചക്കറി കൃഷി പദ്ധതി മേയര്‍ ഉദ്ഘാടനം ചെയ്തു

February 26, 2021

കൊല്ലം: പട്ടണത്തില്‍ പച്ചക്കറി കൃഷി വ്യാപിപ്പിക്കാന്‍ കൊല്ലം കോര്‍പ്പറേഷന്‍. 2020-21 ജനകീയാസൂത്രണ പദ്ധതി പ്രകാരം രൂപം നല്‍കിയ കൊല്ലം പട്ടണത്തില്‍ പച്ചക്കറി കൃഷി പദ്ധതി മേയര്‍ പ്രസന്ന ഏണസ്റ്റ് ഉദ്ഘാടനം ചെയ്തു. താമരക്കുളം സിത്താര സാംസ്‌ക്കാരിക സമിതിയില്‍ നടന്ന ചടങ്ങില്‍ വികസനകാര്യ …