നാഗർകോവിൽ റെയിൽവേ പാതയിൽ മണ്ണിടിഞ്ഞ് വീണു; ട്രെയിനുകൾ റദ്ദാക്കി

November 13, 2021

തിരുവനന്തപുരം: നാഗർകോവിൽ റെയിൽവേ പാതയിൽ മണ്ണിടിഞ്ഞ് വീണതിനെ തുടർന്ന് ട്രെയിനുകൾ റദ്ദാക്കി. നാഗർകോവിൽ-കോട്ടയം പാസഞ്ചർ, ചെന്നൈ എഗ്മോർ-ഗുരവായൂർ എക്‌സ്പ്രസ് ട്രെയിനുകൾ പൂർണമായും റദ്ദാക്കി. കൂടാതെ പത്ത് ട്രെയിനുകൾ ഭാഗികമായും റദ്ദാക്കിയിട്ടുണ്ട്. ചെന്നൈ-കൊല്ലം അനന്തപുരി എക്‌സപ്രസ്, ബംഗളൂരു-കന്യാകുമാരി ഐലൻഡ് എക്‌സ്പ്രസ്, കന്യാകുമാരി-ബംഗളൂരു ഐലൻഡ് …

കോട്ടയം: മഴക്കെടുതി; നഷ്ടം നേരിട്ട കർഷകർക്ക് എല്ലാ സഹായവും നൽകുമെന്ന് കൃഷി മന്ത്രി

November 1, 2021

– ദുരിത ബാധിത പ്രദേശങ്ങൾ മന്ത്രി സന്ദർശിച്ചു. കോട്ടയം: സംസ്ഥാനത്തുണ്ടായ കനത്ത മഴയിലും മണ്ണിടിച്ചിലിലും കൃഷിനാശം സംഭവിച്ച കർഷകർക്ക് സാധ്യമായ എല്ലാ സഹായവും സർക്കാർ നൽകുമെന്ന് കാർഷിക വികസന-കർഷകക്ഷേമ വകുപ്പു മന്ത്രി പി. പ്രസാദ് പറഞ്ഞു. കൂട്ടിക്കൽ ഉൾപ്പെടെ കോട്ടയം, ഇടുക്കി …

ഇടുക്കി: കൂട്ടിക്കല്‍, കൊക്കയാര്‍, പെരുവന്താനം പ്രളയ ബാധിത മേഖലകള്‍ മന്ത്രി റോഷി അഗസ്റ്റിന്‍ സന്ദര്‍ശിച്ചു

October 25, 2021

ഇടുക്കി: കൂട്ടിക്കല്‍, കൊക്കയാര്‍, പെരുവന്താനം പഞ്ചായത്തുകളിലെ പ്രളയ ബാധിത മേഖലകള്‍ മന്ത്രി റോഷി അഗസ്റ്റിന്‍ സന്ദര്‍ശിച്ചു. ദുരിതബാധിത മേഖലയിലെ പ്രശ്നങ്ങള്‍ സൂക്ഷ്മമായി വിലയിരുത്തുവാനും സര്‍ക്കാര്‍ തലത്തില്‍ കൈക്കൊള്ളേണ്ട നടപടികള്‍ സ്വീകരിക്കുവാനുമാണ് മന്ത്രി സന്ദര്‍ശനം നടത്തിയത്. ജനങ്ങളുടെ പുനരധിവാസ പ്രശ്നത്തിന് ഒപ്പം തന്നെ …

പത്തനംതിട്ടയില്‍ മൂന്നിടങ്ങളില്‍ ഉരുള്‍പൊട്ടിയതായി റിപ്പോർട്ട്

October 24, 2021

പത്തനംതിട്ട: പത്തനംതിട്ടയില്‍ 23/10/21 ശനിയാഴ്ച വൈകിട്ടുണ്ടായത് ശക്തമായ മഴ. മൂന്നിടങ്ങളില്‍ ഉരുള്‍പൊട്ടിയതായി റിപ്പോര്‍ട്ടുണ്ട്. സീതത്തോട് കോട്ടമണ്‍പാറയിലും ആങ്ങമൂഴി തേവര്‍മല വനമേഖലയിലുമാണ് ഉരുള്‍പൊട്ടലുണ്ടായത്. റാന്നി കുറുമ്പന്‍മൂഴി പനംകുടന്ത വെളളച്ചാട്ടത്തിനു സമീപത്തും കുത്തൊഴുക്ക് ഉണ്ട്. കോട്ടമണ്‍പാറയില്‍ കാര്‍ ഒലിച്ചുപോയി. ലക്ഷ്മീഭവനില്‍ സഞ്ജയന്റെ കാറാണ് ഒഴുക്കില്‍പ്പെട്ടത്. …

പാലക്കാട്: കിഴക്കഞ്ചേരി വില്ലേജിൽ ഓടന്തോടിൽ ഉരുൾപൊട്ടൽ; അപകടമില്ല

October 21, 2021

പാലക്കാട്: ആലത്തൂർ താലൂക്കിലെ കിഴക്കഞ്ചേരി 2 വില്ലേജിൽ ഓടന്തോട് – പടങ്ങിട്ടതോട് റോഡിന് മുകൾ ഭാഗത്ത്‌ ഉണ്ടായ ഉരുൾപൊട്ടലിലും മണ്ണിടിച്ചിലിലും ആളപായമോ മറ്റ് അപകടങ്ങളോ റിപ്പോർട്ട് ചെയ്തിട്ടില്ലെന്ന് ആലത്തൂർ തഹസിൽദാർ ബാലകൃഷ്ണൻ അറിയിച്ചു. അപകട ഭീഷണി മുൻനിർത്തി കഴിഞ്ഞ ദിവസങ്ങളിൽ സ്ഥലത്തെ …

തിരുവനന്തപുരം: മഴക്കെടുതി: 42 മരണം; തെക്കൻ തമിഴ്‌നാട് തീരത്തിനു സമീപം ചക്രവാതചുഴി

October 20, 2021

തിരുവനന്തപുരം: കേരളത്തിലെ മഴക്കെടുതികളിൽ ഒക്‌ടോബർ 12 മുതൽ 20 വരെ 42 മരണങ്ങൾ സംഭവിച്ചതായി മുഖ്യമന്ത്രി പിണറായി വിജയൻ വാർത്താസമ്മേളനത്തിൽ പറഞ്ഞു. ആറു പേരെ കാണാതായി. ഉരുൾപൊട്ടലിൽ പെട്ട 19 പേരുടെ മൃതദേഹം കണ്ടെത്തി. നിലവിൽ 304 ദുരിതാശ്വാസ ക്യാമ്പുകളിൽ 3851 …

ആലപ്പുഴ: മലയോര മേഖലയിലും നദിക്കരകളിലും താമസിക്കുന്നവർ അതീവ ജാഗ്രത പുലർത്തണം – മുഖ്യമന്ത്രി

October 20, 2021

ആലപ്പുഴ: മലയോര മേഖലയിലും നദിക്കരകളിലും താമസിക്കുന്നവർ അതീവ ജാഗ്രത പുലർത്തണമെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ പറഞ്ഞു. ഒക്ടോബർ 20 ബുധനാഴ്ച മുതൽ 23 ശനിയാഴ്ച വരെ സംസ്ഥാനത്ത് വ്യാപകമായി അതിശക്തമായ മഴക്ക് സാധ്യതയുണ്ടെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചിട്ടുണ്ട്. പ്രധാന മഴക്കാലത്തിന്റെ …

അപകടത്തിൽ പെട്ട വിനോദസഞ്ചാരികളെ രക്ഷപ്പെടുത്തി രണ്ട് കെ.എസ്.ആർ.ടി.സി ജീവനക്കാർ

October 18, 2021

കോട്ടയം: ഉൾപൊട്ടലിൽ അകപ്പെട്ട് മരണം മുഖാമുഖം കണ്ട വിനോദസഞ്ചാരികളെ രക്ഷപ്പെടുത്തി മാതൃകയായിരിക്കുകയാണ് രണ്ട് കെ.എസ്.ആർ.ടി.സി ജീവനക്കാർ. കോട്ടയം പുല്ലുപാറയ്ക്ക് സമീപത്താണ് മരണത്തിലേക്ക് ഒഴുകിപ്പോയ ജീവനുകളെ കെഎസ്ആർടിസി കണ്ടക്ടറും ഡ്രൈവറും ചേർന്ന് കൈപിടിച്ച് കയറ്റിത്. 2021 ഒക്ടോബർ 16ന് രാവിലെ പുല്ലുപാറയ്ക്ക് സമീപം …

കൊക്കയാറിൽ രക്ഷാപ്രവർത്തനം വൈകി; ആരെയും കണ്ടെത്താനായില്ല

October 17, 2021

കട്ടപ്പന: ഉരുൾപൊട്ടലിൽ എട്ടുപേരെ കാണാതായ ഇടുക്കി കൊക്കയാറിൽ ഇതുവരെ ആരെയും കണ്ടെത്താനായില്ല. ഉരുൾപൊട്ടലിൽ ഒറ്റപ്പെട്ട പ്രദേശത്തേക്ക് ഏറെ വൈകിയാണ് രക്ഷാപ്രവർത്തകർക്ക് എത്തിച്ചേരാനായത്. അമീ സിയാദ്(10), അംന സിയാദ്(7) അഫ്‌സാര ഫൈസൽ(8) അഫിയാൻ ഫൈസൽ(4), സച്ചു ഷാഹുൽ (7), ഫൗസിയ സിയാദ്(28), ഷാജി …

അച്ചൻകോവിലാർ കരകവിഞ്ഞൊഴുകുന്നു; ജാഗ്രതാനിർദ്ദേശം നൽകി

October 12, 2021

പത്തനംതിട്ട: പത്തനംതിട്ട ജില്ലയിൽ അച്ചൻകോവിലാർ കരകവിഞ്ഞൊഴുകുന്നു. അച്ചൻകോവിലാറിന്റെ വൃഷ്ടി പ്രദേശങ്ങളിൽ 11/10/21 തിങ്കളാഴ്ച രാത്രി മുതൽ മഴ പെയ്തിരുന്നു.ഉരുൾപൊട്ടലിന്റെ സാധ്യതയും ഇവിടെ നിലനിൽക്കുന്നു. 12/10/21 ചൊവ്വാഴ്ച പുലർച്ചെയോടെ ജില്ലയിൽ മഴയ്ക്ക് നേരിയ ശമനമുണ്ടെങ്കിലും പമ്പ, മണിമല, അച്ചൻകോവിലാർ എന്നീ നദികളൊക്കെ കരകവിഞ്ഞൊഴുകുകയാണ്. …