ഗൃഹനാഥന്‍ കഴുത്തറത്ത് കൊല്ലപ്പെട്ടനിലയില്‍; അയല്‍വാസി തൂങ്ങിമരിച്ച നിലയില്‍

January 28, 2023

കുറ്റ്യാടി: അയല്‍വാസികളായ രണ്ടുപേരെ മരിച്ചനിലയില്‍ കണ്ടെത്തി. കായക്കൊടി പഞ്ചായത്തിലെ വണ്ണാത്തിപ്പൊയിലിലാണു സംഭവം. വണ്ണാന്റെ പറമ്പത്ത് ബാബു(50)വിനെ വീട്ടില്‍ കഴുത്തറത്തു കൊല്ലപ്പെട്ടനിലയിലും അയല്‍വാസി രാജീവനെ(51) മറ്റൊരു വീട്ടില്‍ തൂങ്ങിമരിച്ചനിലയിലുമാണു കണ്ടെത്തിയത്.വ്യാഴാഴ്ച രാവിലെയാണ് ബാബുവിനെ കഴുത്തറത്തും വയറുകീറിയനിലയിലും വീട്ടിലെ കിടപ്പുമുറിയില്‍ കൊല്ലപ്പെട്ടനിലയില്‍ കണ്ടത്. ഭാര്യ …

കക്കയം ഡാം- ബ്ലൂ അലേര്‍ട്ട് പ്രഖ്യാപിച്ചു

August 6, 2022

കക്കയം ജല സംഭരണിയില്‍ ജലനിരപ്പ് ഉയര്‍ന്നതിനെ തുടര്‍ന്ന് ബ്ലൂ അലേര്‍ട്ട് പ്രഖ്യാപിച്ചു. ഡാമിലെ അധികജലം താഴേക്ക് ഒഴുക്കിവിടുന്നതിനുള്ള പ്രാരംഭ നടപടികളുടെ ഭാഗമായി ആദ്യഘട്ട മുന്നറിയിപ്പായാണ് ബ്ലൂ അലേര്‍ട്ട് പ്രഖ്യാപിച്ചത്. നിലവില്‍ ജലസംഭരണിയിലെ ജലനിരപ്പ് 755.50 മീറ്ററാണെന്ന് എക്‌സിക്യൂട്ടിവ് എഞ്ചിനിയര്‍ അറിയിച്ചു. കുറ്റ്യാടി …

വൈദ്യുതി ഉത്പാദന രംഗത്ത് സര്‍ക്കാര്‍ നടത്തുന്നത് വലിയ ഇടപെടല്‍ – മന്ത്രി കെ. കൃഷ്ണന്‍കുട്ടി

June 3, 2022

വൈദ്യുതി ഉത്പാദന രംഗത്ത് വലിയ ഇടപെടലാണ് സര്‍ക്കാര്‍ അധികാരത്തിലേറിയ ശേഷം ഉണ്ടായതെന്ന് വൈദ്യുതി വകുപ്പ് മന്ത്രി കെ. കൃഷ്ണന്‍കുട്ടി. കക്കയത്തെ കുറ്റ്യാടി ഹൈഡ്രോ ഇലക്ട്രിക് പ്രൊജക്ട് ഒന്നാംഘട്ടത്തിന്റെ നവീകരണ- ആധുനികവത്കരണത്തിന്റെയും ശേഷി വര്‍ധിപ്പിക്കല്‍ പ്രവര്‍ത്തികളുടെയും ഉദ്ഘാടനം ഓണ്‍ലൈനായി നിര്‍വഹിക്കുകയായിരുന്നു മന്ത്രി. മുടങ്ങിക്കിടക്കുന്ന …

കോഴിക്കോട്: എയ്ഞ്ചല്‍ മരിയയുടെ ചികിത്സക്ക് വനം വകുപ്പിന്റെ ധനസഹായം മന്ത്രി കൈമാറി

July 9, 2021

കോഴിക്കോട്: പാമ്പ് കടിയേറ്റ് സ്വകാര്യ ആശുപത്രിയില്‍ ചികിത്സയില്‍ കഴിയുന്ന 12 വയസ്സുകാരി എയ്ഞ്ചല്‍ മരിയ റൂബിസിന്  വനം വകുപ്പില്‍ നിന്നുള്ള ചികിത്സാധനസഹായത്തിന്റെ ആദ്യ ഗഡു മന്ത്രി എ.കെ.ശശീന്ദ്രന്‍ എയ്ഞ്ചലിന്റെ മാതാവ് ദീപ ജോസഫിന് കൈമാറി.  ഇരിട്ടിയില്‍ ബന്ധുവീട്ടില്‍ വെച്ചാണ് എയ്ഞ്ചലിന് പാമ്പുകടിയേറ്റത്. …

പോസ്റ്റര്‍ വിപ്ലവത്തിൽ മുങ്ങി സി പി എം, കളമശേരിയില്‍ പി രാജീവിനെതിരെയും മഞ്ചേശ്വരത്ത് കെ ആര്‍ ജയാനന്ദയ്ക്കെതിരെയും പ്രതിഷേധം, പി രാജീവ് സക്കീര്‍ ഹുസൈന്റെ ഗോഡ് ഫാദറെന്ന് പോസ്റ്ററില്‍

March 9, 2021

തിരുവനന്തപുരം: നിയമസഭാ തെരഞ്ഞെടുപ്പ് സ്ഥാനാര്‍ത്ഥിത്വം സംബന്ധിച്ച് സിപിഎമ്മിൽ പോസ്റ്റര്‍ പ്രതിഷേധം തുടരുന്നു. കളമശ്ശേരിയില്‍ പി രാജീവിനെതിരെയും മഞ്ചേശ്വരത്ത് ജയാനന്ദയ്ക്കെതിരെയും 09/03/21 ചൊവ്വാഴ്ച പോസ്റ്ററുകള്‍ പ്രത്യക്ഷപ്പെട്ടു. കളമശ്ശേരി നഗരസഭാ ഓഫീസിന് മുന്നിലാണ് പി രാജീവിനെതിരെ പോസ്റ്ററുകള്‍ പതിച്ചത്. പി രാജീവ് സക്കീര്‍ ഹുസൈന്റെ …

കണ്ണൂര്‍ വിമാനത്താവളത്തില്‍ 70 ലക്ഷം രൂപ വില വരുന്ന സ്വര്‍ണം കസ്റ്റംസ് പിടികൂടി

February 26, 2021

കണ്ണൂർ: കണ്ണൂര്‍ വിമാനത്താവളത്തില്‍ 70 ലക്ഷം രൂപ വില വരുന്ന സ്വര്‍ണം കസ്റ്റംസ് പിടികൂടി. 26/02/21 വെള്ളിയാഴ്ച ദോഹയില്‍ നിന്നെത്തിയ കുറ്റ്യാടി സ്വദേശി മുഹമ്മദ് ഷാഫിയില്‍ നിന്നാണ് സ്വര്‍ണം കസ്റ്റംസ് പിടികൂടിയത്. 1446 ഗ്രാം സ്വര്‍ണമാണ് പിടികൂടിയത്. സ്വര്‍ണം കണ്ടെത്തിയത് അടിവസ്ത്രത്തില്‍ …