ആസാദി കാ അമൃത് മഹോത്സവ്: സ്വാതന്ത്ര്യത്തിന്റെ 75ാം വാർഷികത്തിന് ജില്ലയിൽ മൂന്ന് കേന്ദ്രങ്ങളിൽ പരിപാടികൾ

July 3, 2021

കയ്യൂരിൽ ഒക്ടോബർ ആദ്യവാരംഇന്ത്യ സ്വതന്ത്രമായതിന്റെ 75ാം വാർഷികത്തിന് ഒരു വർഷത്തിലധികം നീണ്ടു നിൽക്കുന്ന ആഘോഷപരിപാടികൾ നടത്തുന്നു. ആസാദി കാ അമൃത് മഹോത്സവ് എന്ന പേരിൽ വ്യത്യസ്തമായ പരിപാടികളോടെയാണ് ആഘോഷങ്ങൾ. പ്രാദേശികതലത്തിൽ സ്വാതന്ത്ര്യ സമരത്തിന് നേതൃത്വം നൽകിയവരെയും സാമൂഹ്യ പരിഷ്‌കരണ പ്രസ്ഥാനങ്ങളിലൂടെ സ്വാതന്ത്യ …

കൊല്ലം: മൊബൈല്‍ ആര്‍.ടി.പി.സി.ആര്‍ പരിശോധനാ സ്ഥലങ്ങള്‍

April 13, 2021

കൊല്ലം: ഏപ്രില്‍ 14ന് അഞ്ചല്‍, ശൂരനാട് നോര്‍ത്ത്, പാലത്തറ, ഓച്ചിറ, കുളക്കട, നിലമേല്‍ സാമൂഹികാരോഗ്യ കേന്ദ്രങ്ങളിലും15 ന് കുണ്ടറ താലൂക്ക് ആശുപത്രി, കുളത്തൂപ്പുഴ, തൃക്കടവൂര്‍, നെടുമണ്‍കാവ്, വെളിനല്ലൂര്‍, പത്തനാപുരം എന്നിവിടങ്ങളിലും മൊബൈല്‍ ആര്‍.ടി.പി.സി.ആര്‍ ലാബ് വഴി സ്രവ പരിശോധന നടത്തും.

കൊല്ലം: ഏപ്രില്‍ 3 മൊബൈല്‍ ആര്‍.ടി.പി.സി.ആര്‍ പരിശോധനാ സ്ഥലങ്ങള്‍

April 2, 2021

കൊല്ലം: കുണ്ടറ താലൂക് ആശുപത്രിയിലും പത്തനാപുരം, കലയ്‌ക്കോട്, അഞ്ചല്‍, മൈനാഗപ്പള്ളി സാമൂഹികാരോഗ്യ കേന്ദ്രങ്ങളിലും ഏപ്രില്‍ 3ന് ആരോഗ്യവകുപ്പിന്റെ സഞ്ചരിക്കുന്ന ആര്‍.ടി.പി.സി.ആര്‍ ലാബ് കോവിഡ് പരിശോധന നടത്തുമെന്ന് ജില്ലാ മെഡിക്കല്‍ ഓഫീസര്‍ അറിയിച്ചു.

കൊല്ലം: സ്ഥാനാര്‍ഥിയുടെ ചിഹ്നത്തില്‍ മാറ്റം

March 29, 2021

കൊല്ലം: കുണ്ടറ നിയോജക മണ്ഡലത്തില്‍ സ്വതന്ത്ര സ്ഥാനാര്‍ഥിയായി മത്സരിക്കുന്ന സന്തോഷ് അടൂരാന്റെ ചിഹ്നം മാറ്റി. ആദ്യം നല്‍കിയ മെഴുകുതിരി ചിഹ്നം തിരഞ്ഞെടുപ്പ് കമ്മീഷന്‍ മാറ്റി ടെലഫോണാണ് അനുവദിച്ചത്.

കൊല്ലം: നിയമ ലംഘനത്തിന് പിഴ

March 25, 2021

കൊല്ലം: ഫാക്ടറീസ് ചട്ടങ്ങളുടെയും നിയമങ്ങളുടെയും ലംഘനം വഴി ഫാക്ടറി തൊഴിലാളി മരണപ്പെട്ടതിനെ തുടര്‍ന്ന് എസ്.എ.എസ്, വാല്യുപച്ചയില്‍, പുലിപ്പാറ.പി.ഒ, പന്തളം മുക്ക്, കടയ്ക്കല്‍, കൊല്ലം ഫാക്ടറിക്കെതിരെ കുണ്ടറ ഫാക്ടറീസ് ആന്റ് ബോയിലേഴ്‌സ് ഗ്രേഡ്-2 ഇന്‍സ്‌പെക്ടര്‍ ഫയല്‍ ചെയ്ത കേസുകളില്‍ കൊല്ലം ചീഫ് ജുഡീഷ്യല്‍ …

കൊല്ലം: അവശ്യസര്‍വീസ് ഉള്‍പ്പെട്ടവര്‍ക്കുള്ള വോട്ടെടുപ്പ് മാര്‍ച്ച് 28 മുതല്‍ 30 വരെ

March 24, 2021

കൊല്ലം: പൊതുതിരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് കുണ്ടറ നിയോജക മണ്ഡലത്തിലെ അവശ്യസര്‍വീസില്‍ ഉള്‍പ്പെട്ട ഉദ്യോഗസ്ഥലുടെ വോട്ടെടുപ്പ്  മാര്‍ച്ച് 28 മുതല്‍ 30 വരെ രാവിലെ ഒന്‍പതു മുതല്‍ വൈകിട്ട് അഞ്ചുവരെ ഇളമ്പള്ളൂര്‍ എസ്.എന്‍.എസ്.എം.എച്ച്.എസ്.എസില്‍ നടക്കും. ഔദ്യോഗിക തിരിച്ചറിയല്‍ കാര്‍ഡോ തിരഞ്ഞെടുപ്പ് കമ്മീഷന്‍ അംഗീകരിച്ച മറ്റ് …

സ്വാതന്ത്ര്യത്തിന്റെ അമൃതമഹോല്‍സവത്തിന് തുടക്കമായി സ്വാതന്ത്ര്യം എങ്ങനെ വിനിയോഗിക്കുന്നുവെന്ന് ആത്മപരിശോധന നടത്തണം-ഗവര്‍ണര്‍

March 12, 2021

കൊല്ലം: സ്വാതന്ത്ര്യലബ്ധിയുടെ 75-ാം വാര്‍ഷികത്തോടനുബന്ധിച്ച് രാജ്യവ്യാപകമായി സംഘടിപ്പിക്കപ്പെടുന്ന 75 ആഴ്ചകള്‍ നീണ്ടുനില്‍ക്കുന്ന ‘സ്വാതന്ത്ര്യത്തിന്റെ അമൃതമഹോല്‍സവം’ ആഘോഷ പരിപാടികള്‍ക്ക് കൊല്ലത്ത് കുണ്ടറയില്‍ തുടക്കമായി. വേലുത്തമ്പി ദളവ നടത്തിയ കുണ്ടറ വിളംബരത്തിന്റെ ചരിത്രസ്മരണകളുറങ്ങുന്ന മണ്ണില്‍ അമൃതമഹോല്‍സവത്തിന് തിരികൊളുത്തിയത് കേരള ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന്‍. …

അപ്പാരല്‍ പാര്‍ക്കില്‍ സര്‍ട്ടിഫിക്കറ്റ് വിതരണം

February 13, 2021

കൊല്ലം: കുണ്ടറ കാഞ്ഞിരോട് പ്രവര്‍ത്തിക്കുന്ന അപ്പാരല്‍ പാര്‍ക്കിലെ 48 ഗുണഭോക്താക്കള്‍ക്കുള്ള തയ്യല്‍ പരിശീലന പൂര്‍ത്തീകരണ സര്‍ട്ടിഫിക്കറ്റ് മന്ത്രി ജെ മേഴ്സിക്കുട്ടിയമ്മ വിതരണം ചെയ്തു. ഗുണഭോക്താക്കള്‍ നൈപുണ്യം ആവശ്യപ്പെടുന്ന തരത്തിലുള്ള ജോലികളില്‍ കൂടുതല്‍ ശ്രദ്ധ കേന്ദ്രീകരിക്കണം. ആധുനിക കാലത്തെ സാങ്കേതങ്ങളും ശൈലികളും സ്വായത്തമാക്കിയാല്‍ …

ജലജീവന്‍ പദ്ധതി: കൊല്ലം കുണ്ടറയിലെ പ്രവര്‍ത്തനങ്ങള്‍ക്ക് തുടക്കമായി

October 9, 2020

കൊല്ലം:  ജലജീവന്‍ പദ്ധതി വഴി കുടിവെള്ളമെത്തിക്കുന്ന പ്രവര്‍ത്തനങ്ങള്‍ക്ക് കുണ്ടറ മണ്ഡലത്തില്‍ തുടക്കം കുറിച്ചു. സംസ്ഥാനത്തെ മുഴുവന്‍ ഗ്രാമീണ വീടുകള്‍ക്കും  ജലജീവന്‍ മിഷന്‍ പദ്ധതി വഴി ടാപ്പിലൂടെ സ്ഥിരമായി കുടിവെള്ളമെത്തിക്കുമെന്ന് ഓണ്‍ലൈനില്‍ ഉദ്ഘാടനം നിര്‍വ്വഹിച്ച് മുഖ്യമന്ത്രി പിണറായി വിജയന്‍ അറിയിച്ചു.  നടപ്പു സാമ്പത്തിക …

കൊല്ലം കുണ്ടറ അപ്പാരല്‍ പാര്‍ക്ക് പുതിയ തൊഴിലവസരം സൃഷ്ടിക്കും : മന്ത്രി ജെ മേഴ്‌സിക്കുട്ടിയമ്മ

September 8, 2020

കൊല്ലം : ഫിഷറീസ് വകുപ്പ് സൊസൈറ്റി ഫോര്‍ അസിസ്റ്റന്‍സ് ടു ഫിഷര്‍ വിമെന്‍(സാഫ്) വഴി മത്സ്യത്തൊഴിലാളി വനിതകളുടെ ഉന്നമനത്തിനായി ആവിഷ്‌കരിച്ച അഷ്ടമുടി പദ്ധതിയുടെ രണ്ടാംഘട്ടമായ അപ്പാരല്‍ പാര്‍ക്ക് പുതിയ തൊഴിലവസരങ്ങള്‍ സൃഷ്ടിക്കുമെന്ന് മന്ത്രി ജെ മേഴ്‌സിക്കുട്ടിയമ്മ പറഞ്ഞു. പാര്‍ക്കിന്റെ ഉദ്ഘാടനം കാഞ്ഞിരകോട് …