ഐ. ടി. ഐ വിദ്യാർത്ഥികളിൽ സംരംഭക മനോഭാവം വളർത്താൻ പദ്ധതി; ധാരണാപത്രം വീഡിയോ കോൺഫറൻസിലൂടെ ഒപ്പുവച്ചു

May 30, 2020

തിരുവവന്തപുരം: കേരളത്തിലെ ഐ. ടി. ഐ വിദ്യാർത്ഥികളിൽ സംരംഭക മനോഭാവം വളർത്തുന്നതിനുള്ള പരിശീലന പദ്ധതി സംഘടിപ്പിക്കുന്നതിന് വ്യവസായ പരിശീലന വകുപ്പും ബംഗ്‌ളൂരു ആസ്ഥാനമായ ഉദയം ലേണിംഗ് ഫൗണ്ടേഷനും ധാരണാപത്രം ഒപ്പുവച്ചു. കേരളത്തിൽ ആദ്യമായി വീഡിയോ കോൺഫറൻസ് മുഖേനയാണ് ധാരണാപത്രം ഒപ്പുവച്ചതെന്ന പ്രത്യേകതയുമുണ്ട്. …