ഡല്‍ഹി സംഘര്‍ഷം: സമാധാനത്തിന് ആഹ്വാനം ചെയ്ത് മോദി

February 26, 2020

ന്യൂഡല്‍ഹി ഫെബ്രുവരി 26: ഡല്‍ഹിയില്‍ പൗരത്വ നിയമ ഭേദഗതിയെ അനുകൂലിച്ചും പ്രതികൂലിച്ചുമുള്ളവരുടെ പ്രതിഷേധം തുടരുന്ന സാഹചര്യത്തില്‍ സമാധാനത്തിനുള്ള ആഹ്വാനവുമായി പ്രധാനമന്ത്രി നരേന്ദ്രമോദി. ശാന്തിയും സമാധാനവുമാണ് മുഖമുദ്രയെന്ന് മോദി ട്വിറ്ററില്‍ കുറിച്ചു. സമാധാന അന്തരീക്ഷം പുനഃസ്ഥാപിക്കണം. അതിന് എല്ലാവരും പരിശ്രമിക്കണമെന്നും മോദി കൂട്ടിച്ചേര്‍ത്തു. …