കൊവിഡ് ചൈനീസ് ലാബില്‍ നിന്ന് ചോര്‍ന്നതാണെന്ന് വ്യക്തമാക്കുന്ന റിപ്പോര്‍ട്ട് പുറത്ത്.

June 12, 2023

വാഷിംഗ്ടണ്‍:ലോകമെമ്പാടും ലക്ഷക്കണക്കിന് മനുഷ്യരുടെ മരണത്തിന് കാരണമായ കൊവിഡ് വൈറസ് പരീക്ഷണത്തിനിടെ ചൈനീസ് ലാബില്‍ നിന്ന് ചോര്‍ന്നതാണെന്ന് വ്യക്തമാക്കുന്ന അന്വേഷണ റിപ്പോര്‍ട്ട് പുറത്ത്. ചൈനീസ് സൈന്യത്തോടൊപ്പം പ്രവര്‍ത്തിക്കുന്ന വുഹാനിലെ ശാസ്ത്രജ്ഞര്‍ കൊറോണ വൈറസുകളെ സംയോജിപ്പിച്ച് ഒരു പുതിയ മ്യൂട്ടന്റ് വൈറസ് സൃഷ്ടിക്കുന്നതിനിടെ അബദ്ധത്തില്‍ …

യുക്രൈൻ യുദ്ധത്തിൽ തങ്ങൾക്ക് നിഷ്പക്ഷ നിലപാടാണുള്ളതെന്ന് ചൈന

April 27, 2023

ചൈന: ചൈനീസ് പ്രസിഡന്റ് ഷി ജിൻപിങ് യുക്രെയ്ൻ പ്രസിഡന്റ് വ്ലാദിമിർ സെലൻസ്കിയുമായി ടെലിഫോണിൽ സംസാരിച്ചു. റഷ്യ – യുക്രൈനിൽ യുദ്ധം തുടങ്ങിയശേഷം ഇരുനേതാക്കളും തമ്മിൽ നടത്തുന്ന ആദ്യ സംഭാഷണമാണിത്. റഷ്യയുടെ സുപ്രധാന നയതന്ത്രപങ്കാളിയാണ് ചൈന. ഷി ജിൻപിങ്ങുമായി ദീർഘനേരം സംഭാഷണം നടത്തിയെന്ന് …

തായ് വാന്‍-ചൈന സംഘര്‍ഷം കനത്തു: തായ്വാന് അത്യന്താധുനിക ആയുധങ്ങള്‍ നല്‍കാന്‍ അമേരിക്ക

October 23, 2020

വാഷിങ്ടണ്‍: തായ് വാന്‍-ചൈന അതിര്‍ത്തി യുദ്ധഭീതിയില്‍ നില്‍ക്കെ, തായ് വാന് അത്യന്താധുനിക ആയുധങ്ങള്‍ നല്‍കാന്‍ അമേരിക്ക. തായ് വാന്‍ സൈന്യത്തിനു വിദഗ്ധപരിശീലനം നല്‍കുന്നതിന് പുറമേ, 100 കോടിയിലേറെ ഡോളറിന്റെ ആയുധങ്ങളാണ് തായ് വാന് അമേരിക്ക വില്‍ക്കുന്നത്.ബോയിങ് കമ്പനി നിര്‍മിച്ച 135 പ്രിസിഷന്‍ …

ചൈനയുടെ സമ്മര്‍ദ്ദം: ടിക് ടോകിന്റെ നിരോധനം പിന്‍വലിച്ച് പാകിസ്താന്‍

October 19, 2020

ലാഹോര്‍: ടിക് ടോകിന്റെ നിരോധനം പിന്‍വലിച്ച് പാകിസ്താന്‍. ചൈനയുടെ സമ്മര്‍ദ്ദത്തെ തുടര്‍ന്നാണ് നിരോധനം പിന്‍വലിച്ചതെന്നാണ് റിപ്പോര്‍ട്ട്. അശ്ലീലമായ ഉള്ളടക്കത്തെ തുടര്‍ന്നായിരുന്നു പാകിസ്താന്‍ ടിക് ടോക് നിരോധിച്ചത്. ടിക് ടോകിലെ അധാര്‍മ്മികമായ ഉള്ളടക്കത്തെ സംബന്ധിച്ച് നിരവധി പരാതികളാണ് തങ്ങള്‍ക്ക് ലഭിച്ചതെന്നാണ് പാക് ടെലികമ്മ്യൂണിക്കേഷന്‍ …

1268 കോടിയുടെ ഓണ്‍ലൈന്‍ ചൂതാട്ടം; പിന്നില്‍ ചൈനീസ് കമ്പനിയെന്ന് പോലീസ്; റെയ്ഡില്‍ 46.96 കോടി രൂപ പിടിച്ചെടുത്തു

August 31, 2020

ന്യൂഡല്‍ഹി: ചൈനീസ് ഓണ്‍ലൈന്‍ ചൂതാട്ട കമ്പനിയുടെ നിയന്ത്രണത്തിലുള്ള പതിനഞ്ചോളം കേന്ദ്രങ്ങളില്‍ എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് (ഇഡി) റെയ്ഡ് നടത്തി. റെയ്ഡില്‍ 46.96 കോടിരൂപ പിടിച്ചെടുത്തു. കഴിഞ്ഞ വെള്ളിയാഴ്ച ഡല്‍ഹി, ഗുരുഗ്രാം, മുംബൈ, പൂനെ തുടങ്ങിയ കേന്ദ്രങ്ങളിലാണ് റെയ്ഡ് നടത്തിയത്. നിയമവിരുദ്ധമായി ഓണ്‍ലൈന്‍ ചൂതാട്ടറാക്കറ്റ് …

ചൈനീസ് കമ്പനികളില്‍ നിന്ന് ക്രൂഡ് ഓയില്‍ ഇറക്കുമതി ചെയ്യുന്നത് നിര്‍ത്തി ഇന്ത്യന്‍ പൊതുമേഖല കമ്പനികള്‍

August 29, 2020

ന്യൂഡല്‍ഹി: ചൈനീസ് ബന്ധമുള്ള കമ്പനികളില്‍ നിന്നുള്ള ക്രൂഡ് ഓയില്‍ ഇറക്കുമതിക്ക് ഇന്ത്യയിലെ പൊതുമേഖലാ എണ്ണ കമ്പനികള്‍ നിയന്ത്രണം ഏര്‍പ്പെടുത്തി. ടെണ്ടറില്‍ ഏര്‍പ്പെടണമെങ്കില്‍ ഫെഡറല്‍ കോമ്മേഴ്‌സ് മന്ത്രാലയത്തില്‍ രജിസ്റ്റര്‍ ചെയ്യേണ്ടതുണ്ടെന്ന് പുതിയ നിബന്ധന മുന്നോട്ട് വെയ്ക്കുകയും ചെയ്തു. അതിര്‍ത്തി പങ്കിടുന്ന രാജ്യങ്ങളില്‍ നിന്നുള്ള …

കടുപ്പിച്ച് ഇന്ത്യ: ചൈനക്കാര്‍ക്കുള്ള വിസാ നിയമം കര്‍ശനമാക്കുന്നു

August 23, 2020

ന്യൂഡല്‍ഹി: ചൈനയ്‌ക്കെതിരായ നടപടികള്‍ കടുപ്പിച്ച് ഇന്ത്യ. ചൈനീസ് ബിസിനസുകാര്‍ക്കും വിദ്യാര്‍ത്ഥികള്‍ക്കും തൊഴിലാളികള്‍ക്കും വിസാ നിയമങ്ങള്‍ കര്‍ശനമാക്കാനാണ് കേന്ദ്രം ഒരുങ്ങുന്നത്. ചൈനീസ് ആപ്ലിക്കേഷനുകളുടെ നിരോധനത്തിനും ചൈനീസ് നിക്ഷേപം ഒഴിവാക്കുന്നതിനായി എഫ്ഡിഐ നിയമങ്ങളില്‍ മാറ്റും കൊണ്ടുവരികയും ചെയ്ത ശേഷമാണ് ഇന്ത്യന്‍ സര്‍ക്കാരിന്റെ പുതിയ നീക്കം. …

ചൈനയില്‍ ആഭ്യന്തര അഴിമതിയെന്ന് സൈനീകന്‍.. 

August 8, 2020

ബെയ്ജിംഗ്. ചൈനയിലെ ആഭ്യന്തര അഴിമതിയും  സൈനീക വാഹനങ്ങളുടെ ഗുണനിലവാരമില്ലായ്മയുമാണ് ഇന്ത്യയുമായുളള ഏറ്റുമുട്ടലില്‍ സൈനീകര്‍ കൊല്ലപ്പെടാന്‍ ഇടയായതെന്ന് ചൈനീസ് സൈനീകന്‍റെ ആരോപണം. ആരോപണം ഉന്നയിച്ച സോലിംങ് എന്ന സൈനീകനെ അറസ്റ്റ് ചെയ്തതായി പീപ്പിള്‍സ് ലിബറേഷന്‍ ആര്‍മി വെബ്സൈറ്റില്‍  പറയുന്നു. സൈന്യത്തിന് വാഹനങ്ങള്‍ നല്‍കുന്ന ഡോങ്ഫെങ്  ഓഫ്റോഡ് വെഹിക്കിള്‍സ് കമ്പനി സൈന്യത്തിന് …

യു എസി ന് പുറമെ ജപ്പാനും ചൈനയുമായുള്ള വ്യാപാര ബന്ധം അവസാനിപ്പിക്കുന്നു.

July 21, 2020

ചൈനയുടെ ഏറ്റവും വലിയ വ്യാപാര പങ്കാളിയായ ജപ്പാന്റെ നീക്കം ചൈനയ്ക്ക് വൻ തിരിച്ചടിയാകും ഉണ്ടാക്കുക. ജപ്പാനിലെ സാമ്പത്തിക , വാണിജ്യ വ്യവസായ മന്ത്രാലയമാണ് പുതിയ നിക്ഷേപം നടത്തുവാൻ കമ്പനികൾക്ക് സബ്സിഡി നൽകുമെന്ന് ഉറപ്പ് നൽകിയത്. ചൈനയ്ക്ക് പുറത്തുള്ള വിയറ്റ്നാം, തായ്ലൻഡ്, മ്യാൻമാർ, …

അജ്ഞാത ന്യുമോണിയ കസാക്കിസ്ഥാനില്‍ പടര്‍ന്നുപിടിക്കുന്നു: കൊവിഡിനേക്കാള്‍ മാരകമെന്ന് ചൈന

July 13, 2020

ന്യൂഡല്‍ഹി: കൊവിഡ് 19 നേക്കാള്‍ മാരകമായ അജ്ഞാത ന്യുമോണിയ കസാക്കിസ്ഥാനില്‍ പടര്‍ന്നുപിടിക്കുന്നുണ്ടെന്ന മുന്നറിയിപ്പുമായി ചൈന. ഈ വര്‍ഷത്തെ ആദ്യ ആറ് മാസത്തിനുള്ളില്‍ 1,772 പേരാണ് ഇവിടെ ഈ രോഗം ബാധിച്ച് മരിച്ചത്. ജൂണില്‍ മാത്രം മരണത്തിന് കീഴടങ്ങിയത് 628പേരാണ്.കൊവിഡിനേക്കാള്‍ വളരെ ഉയര്‍ന്ന …