ഈദ് ആഘോഷത്തിനിടെ കാർ ബോംബ് സ്ഫോടനത്തിൽ അഫ്ഗാനിൽ 17 പേർ കൊല്ലപ്പെട്ടു

August 1, 2020

കാബൂള്‍: സ്ഫോടനത്തിന് പിന്നിൽ താലിബാൻ ആണന്ന് റിപ്പോർട്ടുകൾ ഉണ്ടെങ്കിലും ഉത്തരവാദിത്വം താലിബാൻ നിഷേധിച്ചു. സംഭവത്തില്‍ ഇസ്ലാമിക് സ്റ്റേറ്റ് ഇതേവരെ പ്രതികരിച്ചില്ല. അഫ്ഗാനിസ്ഥാനിലെ ലോഗർ പ്രവിശ്യയിലാണ് സ്ഫോടനമുണ്ടായത്. ചാവേർ ആക്രമണമായിരുന്നുവെന്ന് ലോഗർ ഗവർണർ ദേദർ ലാങ്ങ് വാർത്താ ഏജൻസിയോട് വെളിപ്പെടുത്തി

അഫ്ഗാനിസ്താനില്‍ കാര്‍ബോംബ് സ്‌ഫോടനം; അഞ്ച് രഹസ്യാന്വേഷണ ഉദ്യോഗസ്ഥര്‍ കൊല്ലപ്പെട്ടു

May 18, 2020

ഗസ്‌നി: അഫ്ഗാനിസ്താനിലെ രഹസ്യാന്വേഷണ ഏജന്‍സി കാര്യാലയത്തിനു സമീപം നടന്ന കാര്‍ബോംബ് സ്‌ഫോടനത്തില്‍ അഞ്ചുപേര്‍ കൊല്ലപ്പെട്ടു. 32 പേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തു. അഫ്ഗാനിസ്താന്റെ കിഴക്കന്‍ പ്രവിശ്യയായ ഗസ്‌നിയില്‍ തിങ്കളാഴ്ച പുലര്‍ച്ചെയാണ് സംഭവം. മരിച്ചവരിലും പരിക്കേറ്റവരിലും അധികവും രഹസ്യാന്വേഷണ ഏജന്‍സി ഉദ്യോഗസ്ഥരാണ്. നഗരത്തിലെ ദേശീയ …