ഡല്‍ഹിയില്‍ വാഹനഘടകങ്ങള്‍ നിര്‍മ്മിക്കുന്ന ഫാക്ടറിയില്‍ തീപിടുത്തം

February 13, 2020

ന്യൂഡല്‍ഹി ഫെബ്രുവരി 13: ഡല്‍ഹിയില്‍ ജ്വാലാപുരിയില്‍ വാഹനഘടകങ്ങള്‍ നിര്‍മ്മിക്കുന്ന ഫാക്ടറിയില്‍ വന്‍ തീപിടുത്തം. മൂന്ന് നിലയുള്ള ഫാക്ടറിയുടെ താഴത്തെ നിലയിലാണ് തീപ്പിടുത്തമുണ്ടായത്. തീപിടുത്തം നിയന്ത്രിക്കുന്നതിനായി 26 ഫയര്‍ എന്‍ജിനുകള്‍ സ്ഥലത്തെത്തിയിട്ടുണ്ട്. സംഭവത്തില്‍ ആര്‍ക്കും അപകടമുണ്ടായതായി റിപ്പോര്‍ട്ടില്ല. അപകടത്തിന്റെ കൂടുതല്‍ വിവരങ്ങള്‍ പുറത്തുവന്നിട്ടില്ല.