റിപ്പോര്‍ട്ട്
ന്യൂസ് ഡെസ്ക്

ജോണ്‍സണ്‍ ആന്റ് ജോണ്‍സന്റെ കരാര്‍ കമ്പനിക്ക് ഗുരുതര വീഴ്ച, ആര്‍ക്കും നല്‍കാനാവാതെ ഒന്നര കോടി കോവിഡ് വാക്‌സിനുകള്‍ ഉപേക്ഷിച്ചു

April 1, 2021 - 9:23 pm

വാഷിങ്ടണ്‍: കോവിഡ് വാക്‌സിന്‍ നിര്‍മാണമേറ്റെടുത്ത ജോണ്‍സണ്‍ ആന്റ് ജോണ്‍സന്റെ കരാര്‍ കമ്പനിക്ക് ഗുരുതര വീഴ്ച. ഇതുമൂലം ആര്‍ക്കും നല്‍കാനാവാതെ ഒന്നര കോടി കോവിഡ് വാക്‌സിനുകള്‍ ഉപേക്ഷിച്ചു. ഉപകരാര്‍ എടുത്ത ബാള്‍ടിമോര്‍ ആസ്ഥാനമായ എമര്‍ജന്റ് ബയോസൊലൂഷന്‍സ് ആണ് അമേരികന്‍ കമ്പനിക്ക് വന്‍ നഷ്ടം വരുത്തിയത്. 31/03/21 ബുധനാഴ്ചയാണ് ഇതു സംബന്ധിച്ച റിപ്പോർട്ടുകൾ പുറത്തുവന്നത്.

ഇതേ കമ്പനിയാണ് ജോണ്‍സണ്‍ ആന്റ് ജോണ്‍സന് പുറമെ ആസ്ട്രസെനക്കയ്ക്കും കോവിഡ് വാക്‌സിന്‍ ചേരുവകള്‍ ശരിയാക്കി നല്‍കുന്നത്. ഇവ രണ്ടും പരസ്പരം മാറിയതാണ് അപകടം വരുത്തിയത്. അബദ്ധം തിരിച്ചറിഞ്ഞതോടെ ജോണ്‍സണ്‍ ആന്റ് ജോണ്‍സണ്‍ അടിയന്തരമായി മരുന്ന് കയറ്റുമതി നിര്‍ത്തിവെച്ചു.

സംഭവം യു എസ് ഭക്ഷ്യ, മരുന്ന് വിഭാഗം അന്വേഷിച്ചുവരികയാണ്. മാനുഷിക കൈയബദ്ധമാണ് പ്രശ്‌നങ്ങള്‍ക്കു പിന്നിലെന്നാണ് പ്രാഥമിക സൂചന.

Share
ssoolapani75@gmail.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →

Leave a Reply

Your email address will not be published. Required fields are marked *