മലയാള ചലച്ചിത്ര സംവിധായകനും തിരക്കഥാ കൃത്തുമായ ടി.എസ് മോഹന്‍ അന്തരിച്ചു. 72 വയസായിരുന്നു. എറണാകുളത്തെ വസതിയില്‍ വച്ചായിരുന്നു അന്ത്യം .ലില്ലിപ്പൂക്കള്‍, വിധിച്ചതും കൊതിച്ചതും, ബെല്‍റ്റ് മത്തായി, താളം, പടയണി, കേളികൊട്ട് , കൗശലം.ശത്രു തുടങ്ങിയ സിനിമകളുടെ സംവിധായകനാണ്.
1979ല്‍ സുകുമാരന്‍, കൃഷ്ണ ചന്ദ്രന്, വിന്‍സന്റ് , രതീഷ് ,പ്രമീള, ശോഭ എന്നിവര്‍ അഭിനയിച്ച് ശ്രദ്ധേയമായ “ലില്ലിപ്പൂക്കള്‍” ആയിരുന്നു ആദ്യ ചിത്രം. 1993ല്‍ ബെന്നി പി നായരമ്പലത്തിന്റെ രചനയില്‍ സിദ്ദിക്ക്, ഉര്‍വശി എന്നിവര്‍ അഭിനയിച്ച “കൗശലം” ആണ് അവസാന ചിത്രം .മമ്മുട്ടി, പൃഥ്വിരാജ് തുടങ്ങിയവര്‍ ടിഎസ് മോഹന്‍ ആദരാഞ്ജലികള്‍ അര്‍പ്പിച്ചു.

