കിറ്റിലെ സാധനങ്ങള്‍ ക്ലിഫ് ഹൗസില്‍ കൃഷി ചെയ്തുണ്ടാക്കിയതല്ലെന്ന് വി.മുരളീധരന്‍

കോഴിക്കോട്: കോവിഡ് കാലത്ത് സംസ്ഥാന സര്‍ക്കാര്‍ വിതരണം ചെയ്ത കിറ്റുകളിലെ ഭക്ഷ്യ സാധനങ്ങള്‍ ക്ലിഫ് ഹൗസില്‍ കൃഷി ചെയ്തുണ്ടാക്കിയതല്ലെന്ന് കേന്ദ്രമന്ത്രി വി.മുരളീധരന്‍. ബിജെപി കോഴിക്കോട് സൗത്ത് മണ്ഡലം പൊതുയോഗം ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു മുരളീധരന്‍.

2020 ഏപ്രില്‍ മുതല്‍ നവംബര്‍ വരെ 5,87,791 ടണ്‍മെട്രിക്ക് ഭക്ഷ്യ ധാന്യങ്ങളാണ് കേന്ദ്രം കേരളത്തിന് നല്‍കിയതെന്ന് അദ്ദേഹം പറഞ്ഞു. കൂടാതെ 27,986 മെട്രിക്ക് ടണ്‍ പയറുവര്‍ഗങ്ങള്‍ പ്രത്യേകം നല്‍കിയിട്ടുളളതായും അദ്ദേഹം ചൂണ്ടിക്കാണിച്ചു. ഇതെല്ലാം വാങ്ങി സ്വന്തം പടം പ്രിന്റ് ചെയ്ത കിറ്റിലാക്കി കൊടുക്കുകയായിരുന്നുവെന്നും ഇങ്ങനെ ചെയ്യാന്‍ നല്ല തൊലിക്കട്ടി വേണമെന്നും മുരളിധരന്‍ കൂട്ടിച്ചേര്‍ത്തു.

Share
ssoolapani75@gmail.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →