ഏപ്രിൽ 6 മുതൽ വിമാന സർവീസിന് അനുമതി നൽകി യുഎഇ

ദുബായ് ഏപ്രിൽ 3: വി​മാ​ന​ത്താ​വ​ള​ങ്ങ​ള്‍ അ​ട​ച്ചി​ട്ടി​രി​ക്കു​ക​യാ​​​ണെ​ങ്കി​ലും ഏ​പ്രി​ല്‍ ആ​റു​മു​ത​ല്‍ വി​മാ​ന സ​ര്‍​വി​സി​ന്​ അ​നു​മ​തി ന​ല്‍​കി യു.​എ.​ഇ. പ​രി​മി​ത​മാ​യ യാ​ത്ര​ക്കാ​രു​മാ​യി വി​മാ​ന സ​ര്‍​വി​സ്​ ന​ട​ത്താ​ന്‍ അ​നു​മ​തി ല​ഭി​ച്ച​താ​യി എ​മി​റേ​റ്റ്​​സ് എ​യ​ര്‍​ലൈ​ന്‍​സ്​​ അ​ധി​കൃ​ത​ര്‍ അ​റി​യി​ച്ചു. നാ​ട്ടി​ലേ​ക്ക്​ പോ​കാ​ന്‍ ക​ഴി​യാ​തെ യു.​എ.​ഇ​യി​ല്‍ കു​ടു​ങ്ങി​യ പ്ര​വാ​സി​ക​ള്‍​ക്ക് ആ​ശ്വാ​സം പ​ക​രു​ന്ന വാ​ര്‍​ത്ത​യാ​ണി​ത്. എ​ന്നാ​ല്‍, ഇ​ന്ത്യ ഉ​ള്‍പ്പെ​ടെ​യു​ള്ള ​രാ​ജ്യ​ങ്ങ​ള്‍ വി​മാ​ന വി​ല​ക്ക്​ ഏ​ര്‍​പ്പെ​ടു​ത്തി​യ സാ​ഹ​ച​ര്യ​ത്തി​ല്‍ പ്ര​വാ​സി​ക​ള്‍​ക്ക്​ ഈ ​തീ​രു​മാ​നം എ​ത്ര​ത്തോ​ളം ഗു​ണം ചെ​യ്യു​മെ​ന്ന്​ പ​റ​യാ​ന്‍ ക​ഴി​യി​ല്ല.
മാ​ത്ര​മ​ല്ല, 14 വ​രെ ഇ​ന്ത്യ​യി​ലേ​ക്ക്​ വി​മാ​ന സ​ര്‍​വി​സ്​ അ​നു​വ​ദി​ക്കി​ല്ലെ​ന്ന്​ കേ​ന്ദ്ര വ്യോ​മ​യാ​ന മ​ന്ത്രി ഹ​ര്‍​ദീ​പ്​ സിങ്​ പൂ​രി അ​റി​യി​ച്ചു. ല​ണ്ട​ന്‍, ഫ്രാ​ങ്ക്​​ഫ​ര്‍​ട്ട്, പാ​രി​സ്, സൂ​റി​ച്ച്‌, ബ്ര​സ​ല്‍​സ്​ നഗ​ര​ങ്ങ​ള്‍ വി​മാ​ന​മി​റ​ങ്ങാ​ന്‍ അ​നു​മ​തി ന​ല്‍​കി​യ​താ​യാ​ണ്​ വി​വ​രം.

മ​റ്റു രാ​ജ്യ​ങ്ങ​ളു​ടെ അ​നു​മ​തി തേ​ടി​യി​ട്ടു​ണ്ടെ​ന്നും അ​തി​നാ​യി കാ​ത്തി​രി​ക്കു​ക​യാ​ണെ​ന്നും അ​ധി​കൃ​ത​ര്‍ അ​റി​യി​ച്ചു. ജോ​ലി ന​ഷ്​​ട​പ്പെ​ട്ടും നി​ര്‍​ബ​ന്ധി​ത ലീ​വെ​ടു​ത്തും നി​ര​വ​ധി മ​ല​യാ​ളി​ക​ള്‍​ യു.​എ.​ഇ​യി​ല്‍ ക​ഴി​യു​ന്നു​ണ്ട്​. നാ​ട്ടി​ല്‍ കാ​ത്തി​രി​ക്കു​ന്ന​ത്​ ക്വാ​റ​ന്‍​റീ​ന്‍ മു​റി​ക​ളാ​ണെ​ങ്കി​ലും എ​ങ്ങ​നെ​യെ​ങ്കി​ലും അ​വി​ടെ എ​ത്ത​ണ​മെ​ന്ന ആ​ഗ്ര​ഹ​ത്തോ​ടെ ക​ഴി​യു​ന്ന​വ​രാ​ണി​വ​ര്‍. ഇ​തി​നു​പു​റ​മെ, യൂ​റോ​പ്യ​ന്‍ രാ​ജ്യ​ങ്ങ​ളി​ല്‍​നി​ന്ന്​ ദു​ബൈ വ​ഴി കേ​ര​ള​ത്തി​ലേ​ക്ക്​ യാ​ത്ര ചെ​യ്​​ത​വ​രും യു.​എ.​ഇ​യി​ല്‍ കു​ടു​ങ്ങി​യി​ട്ടു​ണ്ട്. ജ​ര്‍​മ​നി, പാ​കി​സ്​​താ​ന്‍, സു​ഡാ​ന്‍, ഇ​റാ​ന്‍ തു​ട​ങ്ങി​യ രാ​ജ്യ​ങ്ങ​ള്‍ അ​വ​രു​ടെ നാ​ട്ടു​കാ​രെ വി​മാ​നം അ​യ​ച്ച്‌​ സ്വ​ന്തം നാ​ട്ടി​ല്‍ എ​ത്തി​ച്ചി​രു​ന്നു. എ​ന്നാ​ല്‍, കോ​വി​ഡ്​ ഭീ​തി​യു​ടെ പേ​രി​ല്‍ ഇ​ന്ത്യ ഇ​തു​വ​രെ വി​മാ​നം അ​യ​ക്കു​ക​യോ മ​റ്റു​ രാ​ജ്യ​ങ്ങ​ളി​ലെ വി​മാ​ന​ങ്ങ​ള്‍​ക്ക്​ അ​നു​മ​തി ന​ല്‍​കു​ക​യോ ചെ​യ്​​തി​ട്ടി​ല്ല.

ക​ന​ത്ത മെ​ഡി​ക്ക​ല്‍ പ​രി​ശോ​ധ​ന​ക്കു​ശേ​ഷ​മാ​ണ്​ യു.​എ.​ഇ​യി​ല്‍​നി​ന്ന്​ യാ​ത്ര​ക്കാ​രെ വി​മാ​ന​ത്തി​ല്‍ ക​യ​റ്റു​ന്ന​ത്. അ​നു​മ​തി ല​ഭി​ച്ചാ​ല്‍ പ്ര​ത്യേ​ക വി​മാ​നം ചാ​ര്‍​ട്ട്​ ചെ​യ്യാ​ന്‍ ത​യാ​റാ​ണെ​ന്ന്​ മ​ല​യാ​ളി​യാ​യ സ്​​മാ​ര്‍​ട്ട്​ ട്രാ​വ​ല്‍​സ്​ എം.​ഡി അ​ഫി അ​ഹ്​​മ​ദ്​ വ്യ​ക്​​ത​മാ​ക്കി​യി​രു​ന്നു. പു​തി​യ തീ​രു​മാ​ന​പ്ര​കാ​രം യു.​എ.​ഇ​യി​ല്‍​നി​ന്ന്​ മ​റ്റു​ രാ​ജ്യ​ങ്ങ​ളി​ലേ​ക്കു​ള്ള വി​മാ​ന സ​ര്‍​വി​സി​നാ​ണ്​ അ​നു​മ​തി ന​ല്‍​കി​യി​രി​ക്കു​ന്ന​ത്. മ​റ്റു രാ​ജ്യ​ങ്ങ​ളി​ലു​ള്ള​വ​ര്‍​ക്ക്​ യു.​എ.​ഇ​യി​ലെ​ത്താ​നു​ള്ള സ​ര്‍​വി​സി​ന്​ അ​നു​മ​തി ന​ല്‍​കി​യി​ട്ടി​ല്ല. യാ​ത്ര വി​ല​ക്കു​ക​ള്‍ മാ​റു​ന്ന​തി​ന്​ അ​നു​സ​രി​ച്ച്‌​ സ​ര്‍​വി​സ്​ സ​ജീ​വ​മാ​ക്കു​മെ​ന്നും യാ​ത്ര​ക്കാ​രു​ടെ സു​ര​ക്ഷ​ക്കാ​യി​രി​ക്കും മു​ന്‍​ഗ​ണ​ന​യെ​ന്നും എ​മി​റേ​റ്റ്​​സ്​ വ്യ​ക്​​ത​മാ​ക്കി.

‎‎‎

Share
ssoolapani75@gmail.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →