കോഴിക്കോട്: കെപിസിസി മുൻ ജനറൽ സെക്രട്ടറി പിഎം സുരേഷ് ബാബു കോൺഗ്രസ് വിടുന്നു. കോൺഗ്രസിനെ ദേശീയതലത്തിൽ നയിക്കാൻ ആളില്ലാത്ത അവസ്ഥയാണെന്ന് സുരേഷ് ബാബു പറഞ്ഞു. കോൺഗ്രസിന്റെ പ്രസക്തി നഷ്ടപ്പെട്ടെന്നും അദ്ദേഹം പറഞ്ഞു.
23/03/21 ചൊവ്വാഴ്ച വൈകിട്ടായിരുന്നു കോൺഗ്രസ് നേതൃത്വത്തെ ഞെട്ടിച്ചു കൊണ്ട് സുരേഷ് ബാബുവിന്റെ പ്രഖ്യാപനമുണ്ടായത്.
പി സി ചാക്കോയ്ക്കു പിന്നാലെ സുരേഷ് ബാബുവും എൻ സി പി യിലേക്കാണെന്നാണ് സൂചന.ഇടതുപക്ഷവുമായി ചേർന്ന് പ്രവർത്തിക്കാനാണ് താൽപ്പര്യമെന്നും സുരേഷ് ബാബു പറയുന്നു. ‘പിസി ചാക്കോ വന്ന് കണ്ടു. ഇടതുപക്ഷ ജനാധിപത്യ മുന്നണിയിൽ പ്രവർത്തിക്കാനാണ് താൽപ്പര്യം. എൽഡിഎഫ് നേതാക്കൾ വിളിച്ചാൽ ഇക്കാര്യം അറിയിക്കും’ അദ്ദേഹം പറഞ്ഞു.

