റിപ്പോര്‍ട്ട്
ന്യൂസ് ഡെസ്ക്

ശതാബ്ദി എക്സ്പ്രസില്‍ തീപ്പിടിത്തം; ആളപായമില്ല

March 20, 2021 - 3:14 pm

ന്യൂഡൽഹി: ശതാബ്ദി എക്സ്പ്രസിന്‍റെ ജനറേറ്റര്‍ കാറിന് തീപിടിച്ചു. ഡല്‍ഹി ഗാസിയാബാദ് റെയില്‍വെ സ്റ്റേഷനില്‍വച്ച് 20/03/21 ശനിയാഴ്ച രാവിലെ ഏഴിനാണ് അപകടമുണ്ടായത്. സംഭവത്തില്‍ ആളപായമില്ലെന്ന് റെയില്‍വെ അധികൃതര്‍ അറിയിച്ചു.

ജനറേറ്ററും ലഗേജും സൂക്ഷിക്കുന്ന അവസാന കോച്ചിലായിരുന്നു തീപ്പിടിത്തമുണ്ടായത്. തീ പടര്‍ന്നതോടെ കോച്ചിന്‍റെ വാതിലുകള്‍ തുറക്കാന്‍ സാധിച്ചില്ല. വാതിലുകള്‍ തകര്‍ക്കുകയായിരുന്നു പിന്നീട്. ആറ് ഫയര്‍ഫോഴ്സ് വാഹനങ്ങളെത്തിയാണ് തീയണച്ചത്. തീപ്പിടിത്തത്തിന്‍റെ കാരണങ്ങള്‍ വ്യക്തമല്ല.

മാര്‍ച്ച് 13ന് ഡെറാഡൂണ്‍- ഡല്‍ഹി ശതാബ്ദി എക്സ്പ്രസിന് തീപിടിച്ചിരുന്നു. 35 യാത്രക്കാരുണ്ടായിരുന്ന കോച്ചിലായിരുന്നു അന്ന് അപകടം സംഭവിച്ചത്. തീ പടര്‍ന്നപ്പോള്‍ ആളുകളെ മറ്റു കോച്ചുകളിലേക്ക് മാറ്റുകയായിരുന്നു.

Share
ssoolapani75@gmail.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →

Leave a Reply

Your email address will not be published. Required fields are marked *