കോഴിക്കോട്: തെരഞ്ഞെടുപ്പ് നിരീക്ഷണത്തിന്റെ ഭാഗമായി നിയോഗിച്ച കുന്ദമംഗലം, തിരുവമ്പാടി ഫ്ളൈയിങ് സ്‌ക്വാഡുകള്‍ വ്യാഴാഴ്ച 1.38,500 രൂപ പിടികൂടി. തുക കലക്ട്രേറ്റ് സീനിയര്‍ ഫിനാന്‍സ് ഓഫീസറുടെ നേതൃത്വത്തിലുള്ള അപ്പീല്‍ കമ്മിറ്റിക്ക് കൈമാറി. വോട്ടര്‍മാരെ സ്വാധീനിക്കുന്നതിനായി പണം, മദ്യം, പാരിതോഷികങ്ങള്‍ തുടങ്ങിയവ നല്‍കുന്നത് നിരീക്ഷിക്കുന്നതിന്റെ ഭാഗമായി ജില്ലയില്‍ ഇലക്ഷന്‍ ഫ്ളൈയിങ് സ്‌ക്വാഡുകളെയും സ്റ്റാറ്റിക് സര്‍വൈലന്‍സ് ടീമുകളെയും നിയമസഭാ മണ്ഡലാടിസ്ഥാനത്തില്‍ നിയോഗിച്ചിരുന്നു. ഇലക്ഷന്‍ സ്‌ക്വാഡുകള്‍ ഇതുവരെ 32,91,580 രൂപ പിടിച്ചെടുത്തു.
തെരഞ്ഞെടുപ്പ്: വ്യാഴാഴ്ച പിടിച്ചെടുത്തത് 1.38 ലക്ഷം
