ചെന്നൈ: കമല്‍ഹാസന്റെ മക്കള്‍ നീതി മയ്യം, വൈക്കോയുടെ എംഡിഎംകെ, ഡിഎംകെ തുടങ്ങിയ പ്രതിപക്ഷ നേതാക്കളുടെ വീടുകളിലും സ്ഥാപനങ്ങളിലും ആദായ നികുതി വകുപ്പ് ഉദ്യോഗസ്ഥര്‍ പരിശോധന നടത്തി.നിയമസഭാ തിരഞ്ഞെടുപ്പ് പ്രചാരണം ശക്തമാവുന്നതിനിടെയാണ്
പരിശോധനയെന്നത് ശ്രദ്ധേയമാണ്. അതിനാല്‍ തന്നെ തിരഞ്ഞെടുപ്പ് ലക്ഷ്യമിട്ട് പ്രതിപക്ഷ കക്ഷികളെ ഭയപ്പെടുത്താനാണ് പരിശോധനയെന്ന ആരോപണവും ശക്തമാണ്.മക്കള്‍ നീതിമയ്യം ഖജാഞ്ചി അനിതാ ശേഖറിന്റെ തിരുപ്പൂര്‍ ലക്ഷ്മിനഗര്‍, ബ്രിഡ്ജ്വേ കോളനി എന്നിവിടങ്ങളിലെ അനിത ടെക്സ്കോട്ട് ഇന്ത്യ പ്രൈവറ്റ് ലിമിറ്റഡ് കമ്പനിയിലും വീടുകളിലും അനുബന്ധ സ്ഥാപനങ്ങളിലുമാണ് പരിശോധന നടത്തിയത്. ബുധനാഴ്ച വൈകീട്ട് മൂന്നു കാറുകളിലായെത്തിയ ഉദ്യോഗസ്ഥരാണ് റെയ്ഡിനു നേതൃത്വം നല്‍കിയത്. ഇതേസമയം തന്നെ ധാരാപുരത്തിലെ എംഡിഎംകെ തിരുപ്പൂര്‍ ജില്ലാ ജോയിന്റ് സെക്രട്ടറി കവിന് നാഗരാജ്, ഡിഎംകെ ടൗണ്‍ സെക്രട്ടറി ധനശേഖര്‍ എന്നിവരുടെ വീടുകളിലും പരിശോധന നടത്തി.
മക്കള്‍ നീതി മയ്യം, എംഡിഎംകെ, ഡിഎംകെ നേതാക്കളുടെ വസതികളില്‍ ആദായ നികുതി വകുപ്പിന്റെ റെയ്ഡ്
