മുംബൈ: മഹാരാഷ്ട്രയില്‍ കഴിഞ്ഞ 24 മണിക്കൂറിനിടയില്‍ 23,179 പുതിയ കോവിഡ് കേസുകള്‍ റിപ്പോര്‍ട്ടു ചെയ്തു. സംസ്ഥാനത്ത് ഇക്കൊല്ലം റിപ്പോര്‍ട്ട് ചെയ്തതില്‍ ഏറ്റവും ഉയര്‍ന്ന പ്രതിദിന വര്‍ദ്ധനയാണിത്. രോഗികളുടെ എണ്ണത്തില്‍ 30 ശതമാനം വര്‍ദ്ധനയാണുണ്ടായത്. നാഗ്പൂരിലാണ് ഏറ്റവും കൂടുതല്‍ കേസുകള്‍ റിപ്പോര്‍ട്ടി ചെയ്തത്. 2,698 കേസുകള്‍. പൂനെയില്‍ 2612 ഉം, മുംബൈയില്‍ 2,377 ഉം കേസുകളാണ് റിപ്പോര്‍ട്ട് ചെയ്തിട്ടുളളത്. കഴിഞ്ഞ 24 മണിക്കൂറിനുളളില്‍ 84 മരണവും റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ട്. നിലവില്‍ 1.52 ലക്ഷത്തിലധികം സജീവ കേസുകളുണ്ടെന്നാണ് റിപ്പോര്‍ട്ടുകള്‍ .
മഹാവ്യാധിയെ ഇപ്പോള്‍ തടഞ്ഞില്ലെങ്കില്‍ രാജ്യ വ്യാപകമായി വീണ്ടും പടരുമെന്ന് പ്രധാനമന്ത്രി പറഞ്ഞു. ‘നിര്‍ണായകമായ നടപടികളിലൂടെ നമ്മള്‍ അടിയന്തിരമായി കോവിഡിന്റെ രണ്ടാം ഘട്ട വ്യാപനം തടയണം. കോവിഡിനെതിരെ നമ്മള്‍ ആര്‍ജ്ജിച്ച ആത്മ വിശ്വാസം അമിത ആത്മ വിശ്വാസമാകരുത് നമ്മുടെ വിജയം അശ്രദ്ധക്ക് കാരണമാവരുത്. ജനങ്ങള്‍ക്കിടയില്‍ പരിഭ്രമം ഉണ്ടാക്കാതെ മുന്‍കരുതല്‍ നടപടികള്‍ സ്വീകരിക്കണം’. അദ്ദേഹം പറഞ്ഞു.
രോഗം കണ്ടെത്തുന്നതിനും രോഗികളെ ട്രാക്ക് ചെയ്യുന്നതിനുമായി ആര്‍ടിപിസിആര്‍ ടെസ്റ്റുകള്‍ വര്‍ദ്ദിപ്പിക്കണമെന്നും ചെറുനഗരങ്ങള്‍ക്ക് ശ്രദ്ധ കൊടുക്കണമെന്നും പ്രധാന മന്ത്രി കൂട്ടിച്ചേര്‍ത്തു. മഹാരാഷ്ട്രയില്‍ ഇതുവരെ 23,70,507 പേര്‍ക്ക് രോഗം ബാധിച്ചു. 21,63,391 പേര്‍ രോഗമുക്തി നേടി. 53,080 പേര്‍ക്ക് ജീവന്‍ നഷ്ടപ്പെട്ടു.

