തിരുവനന്തപുരം മാർച്ച് 31: കേരളത്തില്‍ രണ്ടാമത്തെ കോവിഡ് മരണം സ്ഥിരീകരിച്ചിരിക്കുന്നു. 68 കാരനായ പോത്തന്‍കോട് സ്വദേശിയായ അബ്ദുല്‍ അസീസാണ് മരണപ്പെട്ടത്. തിരുവനന്തപുരം മെഡിക്കല്‍ കോളജില്‍ ചികിത്സയിലായിരുന്നു. ഇന്ന് പുലര്‍ച്ചെയാണ് മരണപ്പെട്ടത്. നിലവില്‍ മൃതശരീരം മെഡിക്കല്‍ കോളജ് മോര്‍ച്ചറിയിലാണ്.
ഇദ്ദേഹത്തിന്റെ ആരോഗ്യനില ഗുരുതരമാണെന്ന് ഇന്നലെ തന്നെ മുഖ്യമന്ത്രി അറിയിച്ചിരുന്നു. ശ്വാസകോശ സംബന്ധമായ രോഗങ്ങളും ഉണ്ടായിരുന്നു. ഇദ്ദേഹത്തിന് എങ്ങനെയാണ് കോവിഡ് ബാധിച്ചതെന്ന കാര്യം ഇപ്പോഴും വ്യക്തമല്ല. ഇദ്ദേഹത്തിന്റെ റൂട്ട് മാപ്പും കൃത്യപ്പെടുത്താനായിട്ടില്ല.



