കാഞ്ഞങ്ങാട്‌ സിപിഐയില്‍ പൊട്ടിത്തെറി

കാഞ്ഞങ്ങാട്‌: കാഞ്ഞങ്ങാട്‌ നിയമസഭാ മണ്ഡലത്തില്‍ റവന്യൂമന്ത്രി ഇ. ചന്ദ്രശേഖരന്റെ സ്ഥാനാര്‍ത്ഥിത്വത്തെ ചൊല്ലി സിപിഐയില്‍ പൊട്ടിത്തെറി. സിപിഐ സംസ്ഥാന കൗണ്‍സില്‍ അംഗം ബംഗളം കുഞ്ഞികൃഷ്‌ണന്‍ എല്‍ഡിഎഫ്‌ കാഞ്ഞങ്ങാട്‌ മണ്ഡലം കണ്‍വീനര്‍ സ്ഥാനം രാജിവെച്ചു. . ഇ .ചന്ദ്രശേഖരന്‌ മൂന്നാമതും സ്ഥാനാര്‍ത്ഥിതും നല്‍കിയതിലാണ്‌ സിപിഐയില്‍ എതിര്‍പ്പുയര്‍ന്നത്‌. നേരത്തെ സ്ഥാനാര്‍ത്ഥി നിര്‍ണ്ണയ ഘട്ടത്തില്‍ സംസ്ഥാന കൗണ്‍സില്‍ അംഗം ബംഗളം കുഞ്ഞികൃഷണന്റെ പേരാണ്‌ പരിഗണനയില്‍ ഉണ്ടായിരുന്നത്‌.

തുടര്‍ഭരണത്തിന്റെ സാധ്യതകള്‍ മുന്നില്‍ കണ്ടാണ്‌ ചന്ദ്രശേഖരന്‍ മൂന്നാംവട്ടവും രംഗത്തിറങ്ങിയതെന്ന്‌ പാര്‍ട്ടി പ്രവര്‍ത്തകര്‍ കുറ്റപ്പെടുത്തുന്നു. 10 ബ്രാഞ്ച്‌ കമ്മറ്റികളും രണ്ട്‌ ലോക്കല്‍ കമ്മറ്റികളും ഇ.ചന്ദ്രശേഖരനെതിരെ രംഗത്തുണ്ട്‌ . എല്‍ഡിഎഫ്‌ കാഞ്ഞങ്ങാട്‌ മണ്ഡലം കണ്‍വന്‍ഷന്‍ 10 ബ്രാഞ്ച്‌ സെക്രട്ടറിമാര്‍ ബഹിഷ്‌ക്കരിച്ചു. മടിക്കൈ, അമ്പലത്തുംകര ലോക്കല്‍ കമ്മറ്റികള്‍ക്കു കീഴിലെ ബ്രാഞ്ച്‌ സെക്രട്ടറിമാര്‍ രാജി ഭീഷണി ഉയര്‍ത്തിയതായും സൂചനയുണ്ട്‌.

Share
ssoolapani75@gmail.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →