അടുത്ത സാമ്പത്തിക വര്‍ഷം ഇന്ത്യ 13.7% വളര്‍ച്ച കൈവരിക്കുമെന്ന് മൂഡീസ്

ന്യൂഡല്‍ഹി: ഏപ്രില്‍ ഒന്നിന് ആരംഭിക്കുന്ന അടുത്ത സാമ്പത്തിക വര്‍ഷം സാമ്പത്തികവര്‍ഷത്തില്‍ രാജ്യം 13.7 ശതമാനം വളര്‍ച്ച കൈവരിക്കുമെന്നു രാജ്യാന്തര റേറ്റിങ് ഏജന്‍സിയായ മൂഡീസ്. മുമ്പ് രാജ്യം 10.08 വളര്‍ച്ച കൈവരിക്കുമെന്നായിരുന്നു മൂഡീസിന്റെ പ്രവചനം. കോവിഡിനുശേഷമുള്ള വിപണികളുടെ തിരിച്ചുവരവ് വിലയിരുത്തിയശേഷമാണ് മൂഡീസിന്റെ പ്രവചനം.ഈ വര്‍ഷം മാര്‍ച്ചില്‍ അവസാനിക്കുന്ന സാമ്പത്തികവര്‍ഷത്തില്‍ സമ്പദ് വ്യവസ്ഥ ഏഴുശതമാനം ചുരുങ്ങുമെന്നാണ് മൂഡിസ് നേരത്തേ വ്യക്തമാക്കിയിരുന്നു. മുമ്പ് നടപ്പു സാമ്പത്തികവര്‍ഷം രാജ്യത്തിന്റെ സമ്പദ്
വ്യവസ്ഥ 10.6 ശതമാനം ചുരുങ്ങുമെന്നായിരുന്നു മൂഡീസിന്റെ അനുമാനം.
കോവിഡിനുശേഷം വളര്‍ച്ചയുടെ കാര്യത്തില്‍ അതിവേഗം തിരിച്ചുവരാന്‍ ഇന്ത്യക്കായെന്നും ഇത് ഗുണകരമാകുമെന്നും മൂഡീസ് ‘റോബല്‍ മാക്രോ ഔട്ട്‌ലുക്ക് 2021-22’ ല്‍ വ്യക്തമാക്കി. 2020ന്റെ അവസാനത്തോടെ കോവിഡിന് മുമ്പുള്ള സാഹചര്യത്തിലേയ്ക്ക് രാജ്യം ഘട്ടംഘട്ടമായി തിരിച്ചെത്തിയതിനാല്‍ 2021ലെ വളര്‍ച്ചാ അനുമാനം പരിഷ്‌കരിക്കുകയാണെന്നും റിപ്പോര്‍ട്ടില്‍ വ്യക്തമാണ്.

Share
ssoolapani75@gmail.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →