ന്യൂഡല്‍ഹി ജൂലൈ 27: മുന്‍ പ്രസിഡന്‍റ് എപിജെ അബ്ദുള്‍ കലാമിന് ശ്രദ്ധാഞ്ജലിയര്‍പ്പിച്ച് കോണ്‍ഗ്രസ്സ്. ശനിയാഴ്ചയാണ് അദ്ദേഹത്തിന്‍റെ ചരമവാര്‍ഷികം. 1960-1990 വരെ ഐഎസ്ആര്‍ഒ, ഡിആര്‍ഡിഒ, മിസൈല്‍ പദ്ധതികളില്‍ പരമപ്രധാന സ്ഥാനം വഹിച്ച ഇന്ത്യയുടെ മിസൈല്‍ മാന്‍ ആണ് അദ്ദേഹം- കോണ്‍ഗ്രസ്സ് പറഞ്ഞു.
ഇന്ത്യയുടെ 11-ാമത് പ്രസിഡന്‍റായിരുന്ന കലാമിനെ ഭാരത് രത്ന, പത്മഭൂഷണ്‍, പത്മവിഭൂഷണ്‍ എന്നീ അവാര്‍ഡുകള്‍ നല്‍കി രാജ്യം ആദരിച്ചു. ചരമവാര്‍ഷികത്തില്‍ ഞങ്ങള്‍ അദ്ദേഹത്തിനെ അനുസ്മരിക്കുന്നുവെന്നും അവര്‍ പറഞ്ഞു.

