തിരുവനന്തപുരം: നിയമന വിവാദത്തില്‍ സെക്രട്ടേറിയറ്റിന് മുന്നിലെ പിഎസ്‌സി ഉദ്യോഗാര്‍ത്ഥികളുടെ സമരം തുടരുന്നു. തിങ്കളാഴ്ച(15/02/21) പ്രത്യേക മന്ത്രിസഭാ യോഗം ചേരാനിരിക്കെ പ്രശ്‌ന പരിഹാരം സാധ്യമാകുമെന്ന പ്രതീക്ഷയിലാണ് ഉദ്യോഗാര്‍ത്ഥികള്‍.
അതേസമയം ഇരുപതാം തീയതിക്കുള്ളില്‍ തീരുമാനം ആയില്ലെങ്കില്‍ സമരം ശക്തമാക്കാനാണ് ഉദ്യോഗാര്‍ത്ഥികളുടെ തീരുമാനം. കുടുംബാംഗങ്ങളെ കൂടി ഉള്‍പ്പെടുത്തിയുള്ള സമരത്തിനാണ് എല്‍ജിഎസ് റാങ്ക് ഹോള്‍ഡേസ് ഞായറാഴ്ച(14/02/21) മുതല്‍ നേതൃത്വം നല്‍കുക. വ്യത്യസ്ത സമര മുറകളുമായി സിപിഒ റാങ്ക് ലിസ്റ്റിലെ ഉദ്യോഗാര്‍ത്ഥികളും രംഗത്തിറങ്ങും. സമരത്തെ പിന്തുണച്ച് പ്രതിപക്ഷ യുവജന പാര്‍ട്ടികളുടെയും പ്രതിഷേധ സമരങ്ങള്‍ക്കും സാധ്യതയുണ്ട്.

