റിപ്പോര്‍ട്ട്
ന്യൂസ് ഡെസ്ക്

തദ്ദേശ തിരഞ്ഞെടുപ്പ് വോട്ടർപട്ടിക പുതുക്കൽ പുനരാരംഭിച്ചു

March 7, 2020 - 5:19 pm

തിരുവനന്തപുരം മാർച്ച് 7: തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിലേയ്ക്കുള്ള തിരഞ്ഞെടുപ്പിന് മുന്നോടിയായി വോട്ടർപട്ടിക പുതുക്കുന്ന നടപടി പുനരാരംഭിച്ചതായി സംസ്ഥാന തിരഞ്ഞെടുപ്പ് കമ്മീഷണർ വി. ഭാസ്‌കരൻ അറിയിച്ചു. മാർച്ച് എട്ടു മുതൽ പൊതുജനങ്ങൾക്ക് കമ്മീഷന്റെ www.lsgelection.kerala.gov.in  വെബ്‌സൈറ്റിലൂടെ അപേക്ഷ സമർപ്പിക്കാം. മാർച്ച് 16 വൈകുന്നേരം അഞ്ച് മണിവരെ അപേക്ഷ സ്വീകരിക്കും. അപേക്ഷകളുടേയും ആക്ഷേപങ്ങളുടേയും ഹിയറിങ് മാർച്ച് 23ന് പൂർത്തിയാകും. മുമ്പ് അപേക്ഷ സമർപ്പിച്ചിട്ട് ഹിയറിങിന് പങ്കെടുക്കാത്തവർ ഈ കാലയളവിൽ ഹിയറിങിന് ഹാജരാകണം. തീയതി സംബന്ധിച്ച അറിയിപ്പ് വെബ്‌സൈറ്റിൽ നൽകിയിട്ടുണ്ട്. മാർച്ച്  25ന് അന്തിമ വോട്ടർപട്ടിക പ്രസിദ്ധീകരിക്കുമെന്ന് കമ്മീഷണർ അറിയിച്ചു.

Share
ssoolapani75@gmail.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →

Leave a Reply

Your email address will not be published. Required fields are marked *