റിപ്പോര്‍ട്ട്
ന്യൂസ് ഡെസ്ക്

എംപിമാരുടെ സസ്പെന്‍ഷന്‍: ശക്തമായി പ്രതിഷേധിക്കാന്‍ തീരുമാനിച്ച് പ്രതിപക്ഷം

March 6, 2020 - 10:36 am

ന്യൂഡല്‍ഹി മാര്‍ച്ച് 6: ഏഴ് ലോക്സഭാ എംപിമാരെ സസ്പെന്റ് ചെയ്തതിന് എതിരെ ശക്തമായി പ്രതിഷേധിക്കാന്‍ തീരുമാനിച്ച് പ്രതിഷേധം. പ്രതിപക്ഷ നേതാക്കളുടെ യോഗം രാവിലെ ചേര്‍ന്ന് സഭയില്‍ കൂട്ടായ നിലപാടെടുക്കുന്ന കാര്യം ആലോചിക്കും.

കേരളത്തില്‍ നിന്നുള്ള ടി എന്‍ പ്രതാപന്‍, ബെന്നി ബഹന്നാന്‍, രാജ്മോഹന്‍ ഉണ്ണിത്താന്‍, ഡീന്‍ കുര്യാക്കോസ് എന്നിവരുള്‍പ്പടെ ഏഴ് എംപിമാരെയാണ് ഈ സമ്മേളനം അവസാനിക്കും വരെ സസ്പെന്റ് ചെയ്തത്. പാര്‍ലമെന്റ് പരിസരത്ത് നിന്ന് പിന്‍വാങ്ങാനും എംപിമാരോട് ആവശ്യപ്പെട്ടിരുന്നു. എംപിമാരെ അയോഗ്യരാക്കണമെന്ന ആവശ്യം പരിഗണിക്കാന്‍ പ്രത്യേകസമിതി രൂപീകരിക്കാനും തീരുമാനിച്ചിട്ടുണ്ട്.

Share
ssoolapani75@gmail.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →

Leave a Reply

Your email address will not be published. Required fields are marked *