മിന്നല്‍ പണിമുടക്ക്: ജില്ലാ കളക്ടര്‍ നാളെ അന്തിമ റിപ്പോര്‍ട്ട് സമര്‍പ്പിക്കും

തിരുവനന്തപുരം മാര്‍ച്ച് 6: തലസ്ഥാനത്ത് കെഎസ്ആര്‍ടിസി മിന്നല്‍ പണിമുടക്ക് സംബന്ധിച്ച് ജില്ലാ കളക്ടര്‍ നാളെ അന്തിമ റിപ്പോര്‍ട്ട് സമര്‍പ്പിക്കും. കെഎസ്ആര്‍ടിസിയില്‍ എസ്മ ബാധകമാക്കണമെന്നാണ് കളക്ടറുടെ പ്രാഥമിക റിപ്പോര്‍ട്ട്. ജില്ലാ കളക്ടറുടെ അന്തിമറിപ്പോര്‍ട്ട് കിട്ടിയ ശേഷമായിരിക്കും മുഖ്യമന്ത്രി നടപടി സ്വീകരിക്കുക.

ബസുകള്‍ കൂട്ടത്തോടെ റോഡില്‍ നിര്‍ത്തി ഇറങ്ങിപ്പോയ ഡ്രൈവര്‍മാരുടെയും കണ്ടക്ടര്‍മാരുടെയും പട്ടിക ശേഖരിക്കുകയാണ്. കെഎസ്ആര്‍ടിസി ജീവനക്കാര്‍ പോലീസിനെ കയ്യേറ്റം ചെയ്തതോടെയാണ് എടിഒയെ അടക്കം കസ്റ്റഡിയിലെടുത്തതെന്നാണ് പോലീസ് വിശദീകരണം. പോലീസിനോട് കളക്ടര്‍ സിസിടിവി ദൃശ്യങ്ങള്‍ ആവശ്യപ്പെട്ടു.

Share
അഭിപ്രായം എഴുതാം