ഹിന്ദുത്വ ഗ്രൂപ്പുകള്‍ക്കെതിരെ രൂക്ഷമായ പ്രതികരണവുമായി കമല ഹാരിസിന്റെ മരുമകള്‍ മീന ഹാരിസ്

വാഷിംഗ്ടണ്‍: കര്‍ഷക പ്രതിഷേധത്തിനും പ്രതിഷേധത്തെ അനുകൂലിച്ചവര്‍ക്കെതിരെയും ഹിന്ദുത്വ ഗ്രൂപ്പുകള്‍ നടത്തുന്ന വിദ്വേഷ പ്രചാരണങ്ങള്‍ക്കെതിരെ ശക്തമായ പ്രതികരണവുമായി അമേരിക്കന്‍ വൈസ് പ്രസിഡന്റ് കമല ഹാരിസിന്റെ മരുമകള്‍ മീന ഹാരിസ്. അക്രമാസക്തമായ ഹിന്ദു തീവ്രവാദത്തെ കുറിച്ച് സംസാരിക്കേണ്ട സമയമായിരിക്കുന്നു എന്നാണ് മീന ഹാരിസ് ട്വിറ്ററില്‍ കുറിച്ചത്.

അമേരിക്കയില്‍ വളര്‍ന്നുവരുന്ന അതിതീവ്ര ക്രിസ്ത്യന്‍ ഗ്രൂപ്പുകളെ കുറിച്ചും അവ സൃഷ്ടിക്കുന്ന അപകടങ്ങളെ കുറിച്ചുമുള്ള ലേഖനത്തിന്റെ സ്‌ക്രീന്‍ ഷോട്ടിനൊപ്പമാണ് ഹിന്ദു തീവ്രവാദത്തിനെതിരെ മീന ട്വീറ്റ് ചെയ്തത്. ‘അക്രമാസക്തമായ ക്രിസ്ത്യന്‍ തീവ്രവാദത്തെ കുറിച്ച് സംസാരിക്കേണ്ട സമയമായി’ എന്നാണ് ഈ ലേഖനത്തിന്റെ തലക്കെട്ട്.

‘കഴിഞ്ഞ ആഴ്ചയില്‍ മാത്രം നടന്ന കാര്യങ്ങള്‍ എടുക്കുകയാണെങ്കില്‍ പോലും ‘അക്രമാസക്തമായ ഹിന്ദു തീവ്രവാദത്തെ കുറിച്ച് സംസാരിക്കാന്‍ സമയമായി’ എന്ന് ഈ തലക്കെട്ട് മാറ്റിവായിക്കാം. ഇതെല്ലാം പരസ്പരം ബന്ധപ്പെട്ട് കിടക്കുന്നു,’ മീന ഹാരിസിന്റെ ട്വീറ്റില്‍ പറയുന്നു.

Share
ssoolapani75@gmail.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →