പോപ്പുലര്‍ ഫിനാസ്‌ തട്ടിപ്പുകേസില്‍ അഞ്ചുപ്രതികളും സിബിഐ കസ്‌റ്റഡിയില്‍

കൊച്ചി: രണ്ടായിരം കോടി രൂപയുടെ പോപ്പുലര്‍ ഫിനാന്‍സ്‌ തട്ടിപ്പുകേസില്‍ അഞ്ചുപ്രതികളേയും സിബിഐ കസ്റ്റഡില്‍ വിട്ട്‌ സിബിഐ കോടതി. മുഖ്യ പ്രതി റോയി ഡാനിയേല്‍, ഭാര്യപ്രഭാ തോമസ്‌, മക്കളായ റിനു മറിയം തോമസ്‌, ആന്‍ തോമസ്‌, റേഹാ മേരി തോമസ്‌ എന്നിവരെയാണ്‌ സിബി.ഐ കസ്‌റ്റഡിയില്‍ വിട്ടത്‌. കഴിഞ്ഞ സെപ്‌തംബര്‍ 22ന്‌ കേസ്‌ സിബിഐക്ക്‌ കൈമാറിയിരുന്നെങ്കിലും നാലുമാസങ്ങള്‍ക്കുശേഷമാണ്‌ കേസില്‍ നടപടികളാരംഭിക്കുന്നത്‌.

മുഖ്യപ്രതി ഡാനിയേല്‍ കൊട്ടാരക്കര ജയിലിലും, സ്ത്രീകളായ പ്രതികള്‍ അട്ടകുളങ്ങര ജയിലിലും കഴിഞ്ഞുവരികയായിരുന്നു. സിബിഐ കേസേറ്റെടുത്തതോടെ കഴിഞ്ഞ ദിവസം കൊച്ചിയിലെ സിബിഐ കോടതി പ്രതികള്‍ക്കായി പ്രൊഡക്ഷന്‍ വാറന്‍റ് ‌ പുറപ്പെടുവിച്ചു. പ്രതികള്‍ ഹാജരായതോടെ ഇവരുടെ അറസറ്റ്‌ രേഖപ്പെടുത്തി. 5 ദിവസത്തേക്കാണ്‌ പ്രതികളെ കസ്‌റ്റഡിയില്‍ വിട്ടിരിക്കുന്നത്‌.

തട്ടിപ്പ്‌ പുറത്തുവന്നതോടെ ഡയറക്ടര്‍ ബോര്‍ഡ്‌ അംഗങ്ങളായ റിനു മറിയവും, റേബ മേരിയും ഓസ്‌ട്രേലിയയിലേക്ക്‌ കടക്കാന്‍ ശ്രമിക്കുന്നതിനിടെ ദില്ലി വിമാനത്താവളത്തില്‍ നിന്നും 2020 ഓഗസ്‌റ്റ് ‌28ന്‌ പിടിയിലാവുകയായിരുന്നു. മക്കള്‍ പിടിയിലായതോടെ ചങ്ങനാശേരിയില്‍ ഒളിവിലായിരുന്ന റോയി ഡാനിയേലും ഭാര്യ പ്രഭാ തോമസും പത്തനം തിട്ട എസ്‌പി ഓഫീസിലെത്തി കീഴടങ്ങുകയായിരുന്നു.

Share
അഭിപ്രായം എഴുതാം