ന്യൂഡല്‍ഹി: സുരക്ഷാസംബന്ധിയായി ഡ്രഗ്സ് കണ്ട്രോള് അധികൃതര്‍ സംശയങ്ങള്‍ ഉന്നയിച്ചതിനു പിന്നാലെ കോവിഡ് വാക്സിന്റെ അടിയന്തര ഉപയോഗത്തിന് അനുമതി തേടി ഫൈസര്‍ സമര്‍പ്പിച്ച അപേക്ഷ പിന്‍വലിച്ചു. കഴിഞ്ഞദിവസം ഡ്രഗ്സ് റെഗുലേറ്റിങ് അധികൃതരുമായി നടത്തിയ കൂടിക്കാഴ്ചയ്ക്കുശേഷമാണു തീരുമാനമെന്നു കമ്പനി അറിയിച്ചു.അധികൃതര്‍ ആവശ്യപ്പെട്ട കൂടുതല്‍ വിശദാംശങ്ങള്‍ ഉള്‍പ്പെടുത്തി പുതിയ അപേക്ഷ സമര്പ്പിക്കമെന്നു ഫൈസര്‍ വൃത്തങ്ങള്‍ അറിയിച്ചു.
സുരക്ഷാസംബന്ധ സംശയങ്ങള്‍: അടിയന്തര ഉപയോഗ അപേക്ഷ പിന്‍വലിച്ച് ഫൈസര്‍
