റിപ്പോര്‍ട്ട്
ന്യൂസ് ഡെസ്ക്

കൊല്ലത്ത് തെരുവ് നായയുടെ ആക്രമണം: കുട്ടികളടക്കം നിരവധി പേര്‍ക്ക് പരിക്ക്

March 5, 2020 - 1:47 pm

കൊല്ലം മാര്‍ച്ച് 5: കൊല്ലം അഞ്ചലില്‍ തെരുവ് നായയുടെ ആക്രമണം. കുട്ടികള്‍ ഉള്‍പ്പടെ നിരവധി പേര്‍ക്ക് പരിക്ക്. അഞ്ചല്‍, പുനലൂര്‍ സര്‍ക്കാര്‍ ആശുപത്രികളില്‍ ആവശ്യത്തിന് പേവിഷപ്രതിരോധ മരുന്നില്ലാത്തതിനാല്‍ ഒരു ദിവസം വൈകിയാണ് പലര്‍ക്കും ചികിത്സ ലഭിച്ചത്. വീട്ടുമുറ്റത്ത് കളിച്ചുകൊണ്ടിരുന്ന കുട്ടികള്‍ക്കാണ് ആദ്യം കടിയേറ്റത്. അവരെ രക്ഷിക്കാനുള്ള ശ്രമത്തിനിടയില്‍ മുതിരന്നവരെയും നായ ആക്രമിച്ചു.

വളര്‍ത്തുമൃഗങ്ങള്‍ക്കും തെരുവ് നായയുടെ കടിയേറ്റു. പരിക്കേറ്റവര്‍ അഞ്ചല്‍, പുനലൂര്‍ ആശുപത്രികളില്‍ ചികിത്സ തേടി. എന്നാല്‍ ഇവിടങ്ങളില്‍ മരുന്ന് ആവശ്യത്തിന് കിട്ടാത്ത സ്ഥിതി ഉണ്ടായി.

Share
ssoolapani75@gmail.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →

Leave a Reply

Your email address will not be published. Required fields are marked *