ന്യൂഡല്‍ഹി: അടുത്ത നിയമ സഭാ തെരഞ്ഞെടുപ്പുകളില്‍ കേരളം തമിഴ്‌നാട്, അസം സംസ്ഥാനങ്ങളിലെ തെരഞ്ഞെടുപ്പു ചുമതല കേന്ദ്രമന്ത്രിമാര്‍ക്ക് നല്‍കി ബിജെപി. കേന്ദ്രമന്ത്രി പ്രഹ്‌ളാദ് ജോഷിക്കാണ് കേരളത്തിന്റെ ചുമതല. കര്‍ണ്ണാടക ഉപമുഖ്യമന്ത്രി അശ്വദ് നായാണ് കേരളത്തിന്റെ സഹ ചുമതലുയും നല്‍കിയിട്ടുണ്ട്.
കേന്ദ്രമന്ത്രി നരേന്ദ്രസിംഗ് തോമറിന് അസമിന്റെയും, ജി കിഷന്‍ റെഡ്ഡിക്ക് തമിഴ്‌നാടിന്റെയും ചുമതല നല്‍കി. അര്‍ജുന്‍ റാം മേഘ്‌വാളിനാണ് പുതുച്ചേരിയുടെ ചുമതല. കേന്ദ്ര മന്ത്രിമാരായ ജിതേന്ദ്ര സിംഗ്, വികെ സിംഗ്, എന്നിവര്‍ക്കാണ് അസമിന്റെയും തമിഴ്‌നാടിന്റെയും സഹ ചുമതല
രാജീവ് ചന്ദ്രശേഖര്‍ പുതുച്ചേരിയുടെ സഹ ചുമതല വഹിക്കുമെന്നും ബിജെപി വ്യക്തമാക്കി. ഏപ്രില്‍ മെയ് മാസങ്ങളിലാണ് ഈ സംസ്ഥാനങ്ങളിലെ നിയമ സഭ തെരഞ്ഞെടുപ്പ് നടക്കാനിരിക്കുന്നത്.



