നെയ്യാറിലെ സുജയുടെ മരണത്തില്‍ ദുരൂഹത

തിരുവനന്തപുരം: നെടുമങ്ങാട് കരകുളം സ്വദേശിനി സുജ നെയ്യാറില്‍ മുങ്ങി മരിച്ച സംഭവത്തില്‍ ദുരൂഹത. കഴിഞ്ഞ ചൊവ്വാഴ്ച (26.01.2021) വൈകിട്ട് നെയ്യാറിലെ പ്രാമൂട് കടവിന് സമീപമാണ് സുജയുടെ മൃതദേഹം കണ്ടത്.മൃതദേഹത്തില്‍ പാവാട മാത്രമാണ് ഉണ്ടായിരുന്നത്. ഇതോടെ ഇവരുടെ മരണത്തില്‍ ദുരൂഹത ആരോപിച്ച് നാട്ടുകാര്‍ രംഗത്തെത്തുകയായിരുന്നു. നെടുമങ്ങാടിനടുത്ത് കരകുളത്ത് താമസിക്കുന്ന സുജ എങ്ങനെ നെയ്യാറ്റിന്‍കരക്ക് സമീപം എത്തിയെന്ന സംശയം ആണ് നാട്ടുകാര്‍ ഉന്നയിക്കുന്നത്. ഇവര്‍ക്കും ഭര്‍ത്താവും കുട്ടികളും ഉണ്ട്.

ആറാലുമ്മൂട് താമസിക്കുന്ന ഉണ്ണികൃഷ്ണനെന്ന ആളുമായി ഇവര്‍ അടുപ്പത്തിലായിരുന്നു. അയാളോടൊപ്പമാണ് മൃതദേഹം കണ്ട കടവിന് സമീപരത്തെ വാടക വീട്ടിലെത്തിയത് . ഇതിനുശേഷം കുളിക്കാനിറങ്ങിയപ്പോള്‍ കയത്തില്‍ മുങ്ങി പോയതായിരിക്കാനാണ് സാധ്യതയെന്നാണ് പോലീസിന്‍റെ നിഗമനം. ഉണ്ണികൃഷ്ണനെ പോലീസ് കസ്റ്റഡിയിലെടുത്ത് ചോദ്യം ചെയ്തു. എന്നാല്‍ പോസ്റ്റ് മോര്‍ട്ടം റിപ്പോര്‍ട്ട് ലഭിച്ചാല്‍ മാത്രമേ മരണത്തിലെ ദുരൂഹത അവസാനിക്കൂ

Share
ssoolapani75@gmail.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →