റിപ്പോര്‍ട്ട്
ന്യൂസ് ഡെസ്ക്

ഒരാളെ കൊന്ന്, 15 നാവികരെ തട്ടിക്കൊണ്ടുപോയി കടല്‍ക്കൊള്ളക്കാര്‍: ആക്രമിക്കപ്പെട്ടത് തുര്‍ക്കി കപ്പല്‍

January 25, 2021 - 12:30 pm

അങ്കാറ: തുര്‍ക്കി ചരക്ക് കപ്പല്‍ ആക്രമിച്ച കടല്‍ക്കൊള്ളക്കാര്‍ ഒരാളെ കൊന്ന്, 15 നാവികരെ തട്ടിക്കൊണ്ടുപോയി. നെജീരിയന്‍ തുറമുഖമായ ലാഗോസില്‍നിന്ന് ദക്ഷിണാഫ്രിക്കയിലെ ക്യാപ്ടൗണിലേക്ക് പുറപ്പെട്ട ലൈബീരിയന്‍ പതാക വഹിച്ച എം/വി മൊസാര്‍ട്ട് എന്ന ചരക്ക് കപ്പലിനു നേരെയാണ് ആക്രമണമുണ്ടായത്.പശ്ചിമാഫ്രിക്കന്‍ തീരത്ത് വച്ചാണ് സംഭവം. അസര്‍ബൈജാന്‍ സ്വദേശിയായ എഞ്ചിനീയര്‍ ഫര്‍മാന്‍ ഇസ്മായിലോവ് ആണ് കൊല്ലപ്പെട്ടത്. കടല്‍കൊള്ളക്കാര്‍ ആക്രമണഭീഷണി മുഴക്കിയെത്തിയതോടെ ജീവനക്കാര്‍ കപ്പലിലെ സുരക്ഷിത മേഖലയിലേക്ക് നീങ്ങി, അകത്തുനിന്നു പൂട്ടുകയും ചെയ്തിരുന്നു. എന്നാല്‍, കടല്‍ക്കൊള്ളക്കാര്‍ ആറുമണിക്കൂറിനുശേഷം ബലമായി അകത്തേക്ക് പ്രവേശിക്കുകയായിരുന്നു. ഏതാനും ജീവനക്കാരെ ഗള്‍ഫ് ഓഫ് ഗിനിയില്‍വച്ച് കപ്പലില്‍ ഉപേക്ഷിച്ച് ഭൂരിഭാഗം ജീവനക്കാരെയും കൂടെകൂട്ടിയാണ് കടല്‍കൊള്ളക്കാര്‍ കടന്നത്. കപ്പല്‍ ഇപ്പോള്‍ ഗാബോണിലെ ജെന്റില്‍ തുറമുഖത്തേക്ക് നീങ്ങിക്കൊണ്ടിരിക്കുകയാണെന്ന് അനദൊളു വാര്‍ത്താ ഏജന്‍സി അറിയിച്ചു.

Share
ssoolapani75@gmail.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →

Leave a Reply

Your email address will not be published. Required fields are marked *