റിപ്പോര്‍ട്ട്
ന്യൂസ് ഡെസ്ക്

ശ്രീനഗര്‍: കനത്ത മഞ്ഞുവീഴ്ചയെ തുടര്‍ന്ന് ആശുപത്രിയില്‍ കുടുങ്ങിയ യുവതിയേയും നവജാതശിശുവിനേയും വീട്ടിലെത്തിച്ച് ഇന്ത്യന്‍ സേന. മഞ്ഞുവീഴ്ചയില്‍ നിന്ന് സംരക്ഷണമേകാന്‍ കുടകളുമേന്തി യുവതിയേയും കുഞ്ഞിനേയും തോളില്‍ ചുമന്ന് സൈനികരുടെ സംഘം നടന്നു നീങ്ങുന്നതിന്റെ വീഡിയോ ചിനാര്‍ കോര്‍പ്സാണ് ട്വിറ്ററില്‍ പങ്കു വെച്ചത്. ദര്‍ദ്പുര സ്വദേശിയായ ഫാറൂഖ് ഖസാനയുടെ ഭാര്യയേയും കുഞ്ഞിനേയും വീട്ടിലെത്തിച്ചതായി ട്വീറ്റില്‍ പറയുന്നുണ്ട്. കശ്മീരിലെ കുപ് വാരയിലെ ആശുപത്രിയില്‍ നിന്നാണ് തുടര്‍ച്ചയായി മഞ്ഞു വീണുകൊണ്ടിരിക്കുന്നതിനിടെ ആറ് കിലോമീറ്ററോളം ചുമന്ന് നടന്ന്് സൈനികര്‍ സൈനികര്‍ അമ്മയേയും കുഞ്ഞിനേയും വീട്ടിലെത്തിച്ചത്.
വെള്ളിയാഴ്ചയാണ് ഫാറൂഖിന്റെ ഭാര്യ കുഞ്ഞിന് ജന്മം നല്‍കിയത്. ശനിയാഴ്ച ഡിസ്ചാര്‍ജ് ചെയ്തതോടെ ഇവര്‍ ആശുപത്രിയില്‍ കുടുങ്ങി. തുടര്‍ന്നാണ് സൈന്യം ഇവരുടെ സഹായത്തിനെത്തിയതെന്ന് ഫാറൂഖിന്റെ ഒരു ബന്ധു പ്രതികരിച്ചു.

Share
ssoolapani75@gmail.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →

Leave a Reply

Your email address will not be published. Required fields are marked *