യുഎസ് സുപ്രിംകോടതിയ്ക്ക് ബോംബ് ഭീഷണി

വാഷിങ്ടണ്‍: ജോ ബെയ്ഡന്റെ സ്ഥാനാരോഹണച്ചടങ്ങു നടന്ന ഇന്നവെ യുഎസ് സുപ്രിംകോടതിയ്ക്ക് ബോംബ് ഭീഷണി. എന്നാൽ പരിശോധനയില്‍ ഒന്നും കണ്ടെത്തിയില്ല. ബോംബ് സ്ഥാപിച്ചതായി ഒരു സന്ദേശം കോടതിക്ക് ലഭിച്ചു. കെട്ടിടവും പരിസരപ്രദേശങ്ങളും പരിശോധിച്ചെങ്കിലും ഒന്നും കണ്ടെത്തിയില്ല’- കോടതിയുടെ വക്താവ് കത്ലീന്‍ ആര്‍ബര്‍ഗ് പറഞ്ഞു.

പ്രസിഡന്റ് ജോ ബെയ്ഡന്റെയും വൈസ് പ്രസിഡന്റ് കമലാ ഹാരിസിന്റെയും സ്ഥാനാരോഹണച്ചടങ്ങുകള്‍ നടക്കുന്ന യുഎസ് കാപിറ്റോളിന് തൊട്ടടുത്താണ് കോടതിയും സ്ഥിതിചെയ്യുന്നത്. യുഎസ് സര്‍ക്കാരിലെ വലിയ ഉദ്യോഗസ്ഥരും മുന്‍ പ്രസിഡന്റുമാരും സ്ഥാനാരോഹണച്ചടങ്ങിനുവേണ്ടി സ്ഥലത്തെത്തിയിരുന്നു.

Share
ssoolapani75@gmail.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →