ന്യൂഡല്‍ഹി: പാര്‍ലമെന്റിന്റെ ബജറ്റ് സമ്മേളനം ഈ മാസം 29 മുതല്‍ ആരംഭിക്കുമെന്ന് സ്പീക്കര്‍ ഒ.എം ബിര്‍ള അറിയിച്ചു. രാജ്യസഭ രാവിലെ 9 മുതല്‍ 2 വരെയും, ലോക്സഭ വൈകുന്നേരം 4 മുതല്‍ രാത്രി 9 വരെയുമാണ് ചേരുക. സമ്മേളനത്തില്‍ പങ്കെടുക്കുന്നതിന് എം.പിമാര്‍ക്ക് ആര്.ടി.പി.സി.ആര് ടെസ്റ്റ് നിര്‍ബന്ധമാക്കിയിട്ടുണ്ട്.ശൂന്യവേളയും ചോദ്യോത്തരവേളയും ഇത്തവണ ഉണ്ടാകുമെന്നും അദ്ദേഹം പറഞ്ഞു. പാര്‍ലമെന്റ് ക്യാന്റീനിലെ ഭക്ഷ്യ സബ്സിഡി നീക്കം ചെയ്തിട്ടുണ്ടെന്നും സ്പീക്കര്‍ അറിയിക്കുകയുണ്ടായി. അതുപോലെത്തന്നെ, ഇരു സഭകളും ചേരുന്നതിനു മുന്നോടിയായി പാര്‍ലമെന്റ് മന്ദിരം അണുമുക്തമാക്കുമെന്നും അദ്ദേഹം അറിയിച്ചു



