റിപ്പോര്‍ട്ട്
ന്യൂസ് ഡെസ്ക്

സൈനിക നീക്കം സംബന്ധിച്ച ലേഖനം: യുഎപിഎ പ്രകാരം രണ്ട് മാധ്യമപ്രവര്‍ത്തകര്‍ അറസ്റ്റില്‍

January 19, 2021 - 10:41 am

ഇംഫാല്‍: സംസ്ഥാനത്തെ സൈനിക നീക്കങ്ങളെ വിമര്‍ശിച്ച് ലേഖനം പ്രസിദ്ധീകരിച്ചതിന് പിന്നാലെ മണിപ്പൂരില്‍ ഭീകരവാദ കുറ്റം ചുമത്തി, യുഎപിഎ പ്രകാരം രണ്ട് മാധ്യമപ്രവര്‍ത്തകരെ അറസ്റ്റ് ചെയ്തു. ഫ്രണ്ടനീര്‍ മണിപ്പൂര്‍ എന്ന വാര്‍ത്താ സൈറ്റിന്റെ എക്‌സിക്യൂട്ടീവ് എഡിറ്റര്‍ പജോള്‍ ചൗെവ, എഡിറ്റര്‍ ഇന്‍ ചീഫ് ദീരന്‍ സഡോക്പം എന്നിവരാണ് അറസ്റ്റിലായത്. ഐപിസി സെക്ഷന്‍ 124 എ രാജ്യദ്രോഹം, 120 ബി ക്രിമിനല്‍ ഗൂഢാലോചന, 505 ബി ഭരണ സംവിധാനങ്ങളെ ഭീക്ഷണിപ്പെടുത്തുന്ന രീതിയില്‍ പ്രവര്‍ത്തിക്കല്‍ എന്നീ വകുപ്പുകള്‍ക്ക് പുറമെ ഭീകരെ സംഘടനകളെ സഹായിച്ചുവെന്നതിന് യുപിഎ സെക്ഷന്‍ 39 പ്രകാരവും വകുപ്പുകള്‍ ചുമത്തിയാണ് കേസ്.ജനുവരി ആറിനാണ് ഫ്രണ്ടനീര്‍ മണിപ്പൂര്‍ സൈറ്റില്‍ റെവല്യൂഷണറി ജേര്‍ണി ഇന്‍ എ മെസ് എന്ന പേരില്‍ ലേഖനം പ്രസിദ്ധീരിച്ചത്. ലേഖനം എഴുതിയത് എം ജോയി ലുവാങ് എന്ന വ്യക്തിയാണ്. പൊലീസ് സ്വമേധയ കേസെടുത്താണ് നടപടി എടുത്തിരിക്കുന്നത്.

Share
ssoolapani75@gmail.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →

Leave a Reply

Your email address will not be published. Required fields are marked *