കൊച്ചി ഫെബ്രുവരി 26: നടി ആക്രമിക്കപ്പെട്ട കേസില്‍ നിര്‍ണ്ണായക മൊഴികള്‍ രേഖപ്പെടുത്തുന്നു. നടി മഞ്ജു വാര്യരുടെ മൊഴി നാളെ രേഖപ്പെടുത്തും. പ്രതി ദിലീപിനെതിരെ ഉന്നയിക്കപ്പെട്ട ഗൂഢാലോചനക്കുറ്റം തെളിയിക്കുന്നതിന്റെ ഭാഗമായാണ് നടിമാരായ മഞ്ജു വാര്യര്‍, സംയുക്ത വര്‍മ്മ, ഗീതു മോഹന്‍ദാസ് ഉള്‍പ്പടെയുള്ളവരുടെ മൊഴി രേഖപ്പെടുത്തുന്നത്. നടിയെ ആക്രമിച്ച കേസിലെ നിര്‍ണ്ണായക സാക്ഷി വിസ്താരമാണ് വരും ദിവസങ്ങളില്‍ നടക്കുക.
ബിന്ദു പണിക്കര്‍, സിദ്ദിഖ്, മഞ്ജു വാര്യര്‍ എന്നിവരുടെ മൊഴി നാളെ രേഖപ്പെടുത്തും. ഗീതു മോഹന്‍ദാസ്, സംയുക്ത വര്‍മ്മ, കുഞ്ചാക്കോ ബോബന് എന്നിവരുടെ വെള്ളിയാഴ്ചയും സംവിധായകന് ശ്രീകുമാര്‍ മേനോന്റെ ശനിയാഴ്ചയും മൊഴി രേഖപ്പെടുത്തും. അടുത്ത മാസം നാലിന് റിമി ടോമിയുടെ മൊഴിയും രേഖപ്പെടുത്തും.

