കൊച്ചിയിലെ അനധികൃത വഴിയോര കച്ചവടക്കാര്‍ക്കെതിരെ നടപടിയെടുത്ത് കോര്‍പ്പറേഷന്‍

കൊച്ചി ഫെബ്രുവരി 26: കൊച്ചിയില്‍ അനധികൃത വഴിയോര കച്ചവടക്കാര്‍ക്കെതിരെ ശക്തമായ നടപടിയെടുത്ത് കോര്‍പ്പറേഷന്‍. പനമ്പള്ളി നഗറില്‍ ലൈസന്‍സില്ലാതെ പ്രവര്‍ത്തിച്ചിരുന്ന കടകള്‍ നഗരസഭ എന്‍ജിനീയറിംഗ് വിഭാഗത്തിന്‍റെയും ആരോഗ്യ വിഭാഗത്തിന്റെയും നേതൃത്വത്തില്‍ പൊളിച്ച് നീക്കി. നഗരത്തിന്റെ വിവിധ ഭാഗങ്ങളില്‍ അനധികൃത വഴിയോരക്കച്ചവടം വര്‍ദ്ധിച്ചതോടെയാണ് കോര്‍പ്പറേഷന്‍ നടപടി ആരംഭിച്ചത്.

ലൈസന്‍സില്ലാതെ വഴിയോര കച്ചവടക്കാരോട് ഒഴിഞ്ഞ് പോകണമെന്ന് കോര്‍പ്പറേഷന്‍ നിരവധി തവണ ആവശ്യപ്പെട്ടിരുന്നു. പലരും അതിന് തയ്യാറാകാതിരുന്നതോടെയാണ് നഗരസഭ ഇവ പൊളിച്ച് നീക്കിയത്. വഴിയോരക്കച്ചവട സ്ഥാപനങ്ങള്‍ പൊളിച്ചുനീക്കുന്നതിനെതിരെ ചില കട ഉടമകള്‍ കോടതിയെ സമീപിച്ച് സ്റ്റേ വാങ്ങിയിട്ടുണ്ട്.

Share
അഭിപ്രായം എഴുതാം