കണ്ണൂര്‍: വിദ്യാര്‍ത്ഥിയുടെ അമ്മയെ പീഡിപ്പിക്കാന്‍ ശ്രമിച്ച കേസില്‍ സ്കൂള്‍ അധ്യാപകനെ പോലീസ് അറസ്റ്റ് ചെയ്തു.
പാനൂര്‍ ഈസ്റ്റ് വള്ള്യായി യുപി സ്കൂള്‍ പ്രധാന അധ്യാപകനായ വി. പി. വിനോദിനെയാണ് പാനൂര്‍ പോലീസ് അറസ്റ്റ് ചെയ്തത്.
ടെസ്റ്റ് ബുക്ക് വാങ്ങാന്‍ എന്ന പേരില്‍ വിദ്യാര്‍ത്ഥിയുടെ അമ്മയെ സ്കൂളില്‍ വിളിച്ചുവരുത്തി പീഡിപ്പിക്കാൻ ശ്രമിച്ചെന്നാണ് പരാതി. കോടതിയിൽ ഹാജരാക്കിയ വിനോദിനെ 14 ദിവസം ജുഡീഷ്യല്‍ കസ്റ്റഡിയില്‍ വിട്ടു.



