ന്യൂഡൽഹി: ഇന്ത്യൻ നിർമിത കോവിഡ് വാക്സിന് അംഗീകാരം ലഭിച്ചതിൽ ഓരോ ഇന്ത്യക്കാരനും അഭിമാനിക്കാമെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി ട്വീറ്റ് ചെയ്തു. കോവിഡ് -19 നെതിരെ പ്രതിരോധ കുത്തിവയ്പ്പിനായി ഓക്സ്ഫോർഡ്-അസ്ട്രാസെനെക്കയുടെ കോവിഷീൽഡും ഭാരത് ബയോടെക്കിന്റെ കോവാക്സിനും അടിയന്തരമായി ഉപയോഗിക്കാൻ ഡ്രഗ് കൺട്രോളർ ജനറൽ ഓഫ് ഇന്ത്യ (ഡിസിജിഐ) 03/01/21 ഞായറാഴ്ച അംഗീകാരം നൽകിയിരുന്നു.
“ആത്മനിർഭർ ഭാരതമെന്ന സ്വപ്നം സാക്ഷാത്കരിക്കാനുള്ള നമ്മുടെ ശാസ്ത്ര സമൂഹത്തിന്റെ പരിശ്രമത്തിനാണ് ഡിജിസിഐയുടെ അംഗീകാരം ലഭിച്ചിരിക്കുന്നത് ” പ്രധാനമന്ത്രി മോദി ട്വീറ്റ് ചെയ്തു. “അടിയന്തര ഉപയോഗ അനുമതി നൽകിയ രണ്ട് വാക്സിനുകൾ ഇന്ത്യയിൽ നിർമ്മിച്ചതിൽ ഓരോ ഇന്ത്യക്കാരനും അഭിമാനിക്കുന്നു. അദ്ദേഹം പറഞ്ഞു.

