ന്യൂഡല്‍ഹി: കാര്‍ഷിക നിയമത്തില്‍ പ്രതിഷേധിച്ച് ഗാസിപൂരില്‍ കര്‍ഷകന്‍ ആത്മഹത്യ ചെയ്തു. കാര്‍ഷിക നിയമത്തിനെതിരേ ഡല്‍ഹി അതിര്‍ത്തിയില്‍ സമരം ചെയ്തിരുന്ന കര്‍ഷകനാണ് ആത്മഹത്യ ചെയ്തത്. ഗാസിപൂരില്‍ സമര സ്ഥലത്തെ താത്കാലിക ശുചി മുറിയില്‍ കശ്‌മീര്‍ സിങ്ങിനെ തൂങ്ങി മരിച്ച നിലയില്‍ കണ്ടെത്തുകയായിരുന്നു. ആത്മഹത്യാ കുറിപ്പും കണ്ടെത്തിയിട്ടുണ്ട്.
കര്‍ഷക സമരത്തിനിടെ ആത്മഹത്യ ചെയ്യുന്ന നാലാമത്തെ കര്‍ഷകനാണ് കശ്മീര്‍ സിങ്. അതിശൈത്യവും ആരോഗ്യപ്രശ്നവും മൂലം 37 പേര്‍ മരിച്ചു. അതേസമയം തിങ്കളാഴച കേന്ദ്രസര്‍ക്കാരുമായി നടത്തുന്ന ചര്‍ച്ച പരാജയപ്പെട്ടാല്‍ സമരം കൂടുതല്‍ ശക്തമാക്കുമെന്ന് കര്‍ഷക സംഘടന നേതാക്കള്‍ അറിയിച്ചു.

