തിരുവനന്തപുരം: സംസ്ഥാനത്തെ കോര്പ്പറേഷന് മേയര്‍ ,ഡെപ്യൂട്ടി മേയര്‍, മുനിസിപ്പല്‍ ചെയര്മാന് ,വൈസ് ചെയര്മാന് സ്ഥാനങ്ങളിലേക്കുളള തെരഞ്ഞെടുപ്പ് ഇന്ന്(28/12/2020) നടക്കും.രാവിലെ 11 മണിക്കാണ് മേയര്‍, ചെയര്മാന് സ്ഥാനങ്ങളിലേക്കുളള തെരഞ്ഞെടുപ്പ്. ഉച്ചകഴിഞ്ഞ് ഡെപ്യൂട്ടി ചെയര്മാന് ,വൈസ് ചെയര്മാന് സ്ഥാനങ്ങളിലേക്കുളളതും.
തിരുവനന്തപുരം ,കൊല്ലം,കൊച്ചി,കോഴിക്കോട് കോര്പ്പറേഷനുകളലേക്ക് സിപിഎം അംഗങ്ങളാണ് സ്ഥാനാര്‍ത്ഥികള്‍. തൃശൂരില്‍ ഇടത് പിന്തുണയോടെ കോണ്‍ഗ്രസ് വിമതന് എംകെ വര്‍ഗീസാണ് മേയര്‍ സ്ഥാനാര്‍ത്ഥി. കണ്ണൂരില്‍ കോണ്‍ഗ്രസിന്റെ ടിഓ മോഹനനാണ് സ്ഥാനാര്‍ത്ഥി.
ഈ മാസം 30 നാണ് ത്രിതല പഞ്ചായത്തുകളിലെ പ്രസിഡന്റ്, വൈസ് പ്രസിഡന്റ് സ്ഥാനങ്ങളിലേക്കുളള തെരഞ്ഞെടുപ്പ്. പ്രസിഡന്റ് തെരഞ്ഞൈടുപ്പ് രാവിലെ 11നും, വൈസ് പ്രസിഡന്റ് തെരഞ്ഞെടുപ്പ് ഉച്ചക്ക് രണ്ടിനും ആകും നടക്കുക. അതത് തദ്ദേശ സ്ഥാപന വരണാധികാരികളാകും നടപടിക്രമങ്ങള്‍ക്ക് നേതൃത്വം നല്‍കുന്നത്.

