റിപ്പോര്‍ട്ട്
ന്യൂസ് ഡെസ്ക്

ഇടുക്കിയിൽ അതിഥി തൊഴിലാളി വെടിയേറ്റ് മരിച്ചു. തോട്ടം ഉടമ ഒളിവിൽ

December 22, 2020 - 12:19 pm

ഇ​ടു​ക്കി: ഇടുക്കി ചിറ്റാമ്പാറ ഏലത്തോട്ടത്തില്‍ അതിഥി തൊഴിലാളി വെടിയേറ്റ് മരിച്ചു. വെടിവച്ചത് തോട്ടം ഉടമയാണെന്ന് പൊലീസ് പറയുന്നു. മോ​ഷ്ടാ​വെ​ന്ന് തെറ്റിദ്ധ​രി​ച്ച്‌ വെ​ടി​വ​ച്ചു​വെ​ന്നാ​ണ് സൂ​ച​ന. മരി​ച്ച​യാ​ളെ തി​രി​ച്ച​റി​ഞ്ഞിട്ടില്ല.

എസ്റ്റേറ്റ് സൂപ്രണ്ട് അനൂപിനെ പോലീസ് കസ്റ്റഡിയിലെടുത്തു. തോട്ടം ഉടമയുടെ പേരിലുള്ള ലൈസന്‍സുള്ള തോക്കില്‍ നിന്നാണ് വെടിയുതിര്‍ത്തത്. Iതോ‌​ട്ടം ഉടമയെ ക​ണ്ടെ​ത്താ​നു​ള്ള ശ്ര​മം പോ​ലീ​സ് ഊ​ര്‍​ജി​ത​മാ​ക്കി. രണ്ടാം പ്രതിയായ തോട്ടം ഉടമ ഒളിവിലാണ്.

Share
ssoolapani75@gmail.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →

Leave a Reply

Your email address will not be published. Required fields are marked *