റിപ്പോര്‍ട്ട്
ന്യൂസ് ഡെസ്ക്

സംസ്ഥാത്തെ ഡോക്ടര്‍മാര്‍ 10 വര്‍ഷം നിര്‍ബ്ബന്ധമായും സര്‍ക്കാര്‍ മേഖലയില്‍ ജോലിചെയ്യണമെന്ന് യു.പി സര്‍ക്കാര്‍

December 13, 2020 - 9:56 am

ലക്നൗ: സംസ്ഥാനത്തെ മെഡിക്കല്‍ പിജി വിദ്യാര്‍ത്ഥികള്‍ പഠനം പൂര്‍ത്തിയാക്കിയശേഷം പത്തുവര്‍ഷം നിര്‍ബ്ബന്ധമായും സര്‍ക്കാര്‍ മേഖലയില്‍ സേവനമനുഷ്ടിക്കണമെന്ന നിര്‍ദ്ദേശവുമായ യുപി സര്‍ക്കാര്‍ സര്‍ക്കാര്‍. ആശുപത്രികളിലേയും മറ്റു സര്‍ക്കാര്‍ മെഡിക്കല്‍ സ്ഥാപനങ്ങളിലേയും ഡോക്ടര്‍മാരുടെ കുറവ് നികത്തുന്നതിന്റെ ഭാഗമായിട്ടാണ് പുതിയ തീരുമാനം

10 വര്‍ഷക്കാലം സര്‍ക്കാര്‍ മേഖലയില്‍ സേവനം നടത്താത്തവര്‍ ഒരുകോടി രൂപ പിഴയടക്കേണ്ടി വരുമെന്നും അടുത്ത മൂന്നുവര്‍ഷത്തേക്ക് കോഴ്‌സ് ചെയ്യുന്നതില്‍ നിന്ന് വിലക്കുകയും ചെയ്യുമെന്ന് ഉത്തര്‍ പ്രദേശ് ആരോഗ്യ വകുപ്പ് പ്രിന്‍സിപ്പല്‍ സെക്രട്ടറി അമിത് മോഹന്‍ പ്രസാദ് അറിയിച്ചു. യുപിയിലുടനീളം 15,000 തസ്തികകളാണ് ഡോക്ടര്‍മാര്‍ക്കായി സൃഷ്ടിച്ചിട്ടുളളത്.

11,000 എംബിബിഎസ് ഡോക്ടര്‍മാര്‍ ജോലി ചെയ്യുന്നുണ്ട്. ഗ്രാമീണ മേഖലയിലെ ആശുപത്രിയില്‍ കുറഞ്ഞത് ഒരു വര്‍ഷമെങ്കിലും ജോലി ചെയ്യുന്ന എംബിബിഎസ് ഡോക്ടര്‍ക്ക് നീറ്റ് പിജി പരീക്ഷയില്‍ ഇളവുകള്‍ ലഭിക്കുമെന്നും സര്‍ക്കാര്‍ പ്രഖ്യാപിച്ചിട്ടുണ്ട്. രണ്ടുവര്‍ഷത്തെ പ്രവര്‍ത്തി പരിചയമുളളവര്‍ക്ക നീറ്റ് പിജി പരീക്ഷയില്‍ 20 പോയിന്റും , മൂന്നുവര്‍ഷത്തെ പരിചയമുളളവര്‍ക്ക് 30 പോയിന്റും റിബേറ്റ് ലഭിക്കും.

Share
ssoolapani75@gmail.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →

Leave a Reply

Your email address will not be published. Required fields are marked *