കൊല്ലം: ജയിലുകളിലെ ആത്മഹത്യശ്രമത്തെ തുടര്‍ന്ന് മനുഷ്യാവകാശ കമ്മീഷന്‍ ചില നിര്‍ദ്ദേശങ്ങള്‍ പുറപ്പെടുവിച്ചിരുന്നു. ജയിലിലെ പൊതുധാരയില്‍ അംഗമാകാനും പിന്നീട് സമൂഹത്തിലേക്ക് മടങ്ങി ചെല്ലാനും ആകുംവിധം തടവുകാര്‍ക്ക് തുടര്‍ച്ചയായി മാനസീകാരോഗ്യ പരിശീലനം നല്‍കണമന്നായിരുന്നു കമ്മീഷന്റെ പ്രധാന നിര്‍ദ്ദേശം. ഇതിന്റെ അടിസ്ഥാനത്തില്‍ മാനസീക പിന്തുണയും ആശ്വാസവും പകരുന്ന ബന്ധം വളര്‍ത്തിയെടുക്കാന്‍ ജീവനക്കാരോട് നിര്‍ദ്ദേശിച്ചു.
ജയിലുകളില്‍ രാവിലെ ആറുതല്‍ വൈകി്ട്ട് ആറുവരെ എഫ്എം റേഡിയ കേള്‍പ്പിക്കണമെന്ന് ജയില്‍ ഡിജിപി നിര്‍ദ്ദേശിച്ചു. തടവുകാരുടെ ആത്മഹത്യ തടയുന്നതിനുളള നടപടികളുടെ ഭാഗമായിട്ട് നിരവധി പുതിയ നിര്‍ദ്ദേശങ്ങളും നല്‍കിയിട്ടുണ്ട്. മാനസീക പിരിമുരുക്കം കുറക്കുന്നതിനും ഉല്ലാസം തോന്നുന്നതിനുമുളള നടപടികളാണ് സ്വീകരിക്കേണ്ടത്.
സന്നദ്ധ സംഘടനകളുടെ സഹായത്തോടെ മാസികള്‍ വിതരണം ചെയ്യും.വ്യായാമം നിര്‍ബ്ബന്ധമാക്കും. ദിവസം അരമണിക്കൂരെങ്കിലും വെയില്‍ കൊളളുന്നതിനുളള ഏര്‍പ്പാടുകള്‍ ചെയ്യും. കുടുംബാംഗങ്ങളുടെ ഫോണ്‍ നമ്പരിലേക്ക് ഫോണ്‍ ചെയ്യുന്നതിന് അനുവദിക്കും വിമുഖത കാട്ടുന്നവരെ പ്രോത്സാഹിപ്പിക്കും.ഇങ്ങനെ പോകുന്നു ഇതര നിര്‍ദ്ദേശങ്ങള്‍.
ആഴ്ചയിലൊരിക്കല്‍ കൗണ്‍സിലിംഗ് നടത്തുന്നതിനായി സന്നദ്ധസംഘടനകളുമായി ആലോചിച്ച് പാനല്‍ ഉണ്ടാക്കുന്നതിനും തടവുകാരുമായി സാധാരണ വേഷത്തില്‍ ഇടപഴകാനായി ഒരു അസിസറ്റന്റ് പ്രിസണ്‍ ഓഫീസറടെ സന്ദര്‍ശം ഉറപ്പുവരുത്താനും നിര്‍ദ്ദേശമുണ്ട്. എല്ലാ തടവുകാര്‍ക്കും തൊഴില്‍, വിദ്യാഭ്യാസം, കഴിവ് തെളിയിക്കുന്ന പരിപാടികള്‍ എന്നിവയില്‍ പങ്കെടുക്കാനുളള അവസരങ്ങള്‍ സൃഷ്ടിക്കും. മാനസീക ചികിത്സ ആവശ്യമുളളവര്‍ക്ക് ലഭ്യമാക്കണം.
ദീര്‍ഘകാല ശിക്ഷയുട ആഘാതം , പരോള്‍ നിഷേധിക്കപ്പെട്ടത്, രോഗാവസ്ഥ, ഏകാന്ത തടവ്, മാനസീക പ്രശ്‌നങ്ങള്‍ തുടങ്ങിയവയാണ് ആത്മഹത്യയിലേക്ക് നയിക്കുന്നതെന്നായിരുന്നു കണ്ടെത്തല്‍. പുറത്തുളളവരുടെ കത്തുകളോ സന്ദര്‍ശനമോ ഇല്ലാത്തതും മാനസീകപ്രശ്‌നങ്ങള്‍ക്ക് വഴിയോരുക്കുമെന്നും സൂചിപ്പിച്ചിരുന്നു.

