റിപ്പോര്‍ട്ട്
ന്യൂസ് ഡെസ്ക്

ബർലിൻ: ഒരു ദശാബ്ദത്തിനുള്ളിൽ കാർബൺ ബഹിർ ഗമനം 1990 ലെ അളവിൻ്റെ 55 ശതമാനം കുറയ്ക്കുമെന്ന് യൂറോപ്യൻ യൂണിയൻ .

10/12/20 വ്യാഴാഴ്ച വൈകിട്ട് മുതൽ 11/12/20 വെള്ളിയാഴ്ച രാവിലെ വരെ 10 മണിക്കൂറിലധികം നീണ്ട ചർച്ചകൾക്ക് ശേഷമാണ് കരാറിൽ യൂറോപ്യൻ യൂണിയൻ നേതാക്കൾ എത്തിച്ചേർന്നത്. നേരത്തെ പ്രഖ്യാപിച്ച 40% കുറയ്ക്കാനുള്ള ലക്ഷ്യത്തിൽ നിന്ന് വർദ്ധനവ് വേണമെന്ന് സെപ്റ്റംബറിൽ നിർദ്ദേശിച്ചിരുന്നുവെങ്കിലും ചില യൂറോപ്യൻ യൂണിയൻ രാജ്യങ്ങൾ ഇതിൽ വിയോജിപ്പ് രേഖപ്പെടുത്തിയിരുന്നു.

1990 നും 2019 നും ഇടയിൽ യൂറോപ്യൻ യൂണിയൻ്റെ ഹരിതഗൃഹ വാതക ബഹിർഗമനം 24% കുറഞ്ഞുവെന്ന് വിലയിരുത്തപ്പെടുന്നു. അതേസമയം, സമ്പദ്‌വ്യവസ്ഥ ഇതേ കാലയളവിൽ 60% വളർച്ചയും നേടി.

ഫോസിൽ ഇന്ധനത്തെ കൂടുതൽ ആശ്രയിക്കുന്ന രാജ്യങ്ങളെ സഹായിക്കാൻ വൻ നിക്ഷേപം ആവശ്യമാണെന്ന് യൂറോപ്യൻ യൂണിയൻ അധികൃതർ അറിയിച്ചു.

ഈ കരാർ വളരെ പ്രധാനപ്പെട്ടതാണെന്ന് ജർമ്മൻ ചാൻസലർ ആഞ്ചല മെർക്കൽ പറഞ്ഞു. കരാറിൽ ഒപ്പു വയ്ക്കാൻ ജർമൻ സർക്കാർ കഴിഞ്ഞ ഏതാനും മാസങ്ങളായി കഠിനമായി പരിശ്രമിച്ചിരുന്നുവെന്ന് ജർമ്മൻ പരിസ്ഥിതി മന്ത്രി സ്വെഞ്ച ഷുൾസ് മറ്റൊരു പ്രസ്താവനയിൽ പറഞ്ഞു.

Share
ssoolapani75@gmail.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →

Leave a Reply

Your email address will not be published. Required fields are marked *