തിരുവനന്തപുരം: കോവിഡ് ബാധിതരും ക്വാറന്റൈനിലായവരുമായ 41,380 പേര്‍ക്ക് ആദ്യഘട്ടം തെരഞ്ഞെടുപ്പില്‍ തപാല്‍ ബാലറ്റ് വിതരണം ചെയ്‌തതായി സംസ്ഥാന തെരഞ്ഞെടുപ്പുകമ്മീഷന്‍ അറിയിച്ചു. അഞ്ചുജില്ലകളിലായി വോട്ടെടുപ്പിന് തലേന്ന് 3വരെ വോട്ടര്‍മാര്‍ക്ക് വിതരണം ചെയ്‌ത കണക്കാണിത്. വോട്ടെടുപ്പിന് തലേന്ന് 3 മണിക്കുശേഷം കോവിഡ് ബാധിതരും ക്വാറന്റൈനിലായവരുമായ എത്രപേര്‍ നേരിട്ട വോട്ട് ചെയ്‌തുവെന്ന് കമ്മീഷന്‍ വെളിപ്പെടുത്തിയിട്ടില്ല.
ക്വാറന്റൈനിലായിരുന്ന ആളെ വോട്ടുചെയ്യാന്‍ അനുവദിക്കാതെ വൈകിട്ട ആറിന് വോട്ടിംഗ് അവസാനിപ്പിച്ചുവെന്നാരോപിച്ച് ഇടുക്കി അയ്യപ്പന്‍കോവില്‍ പഞ്ചായത്തിലെ മാട്ടുക്കട്ട ഗവമെന്‍റ് എല്‍പിഎസിലെ ബൂത്തില്‍ ഉദ്യോഗസ്ഥരും എല്‍ഡിഎഫ് പ്രവര്‍ത്തകരും തമ്മില്‍ ചെറിയ തോതില്‍ വാക്കേറ്റമുണ്ടായി .
കൊല്ലത്ത് സിപിഎം ചിഹ്നം പതിച്ച മാസ്‌ക്കുമായി ഡ്യൂട്ടിക്കെത്തിയ ജീവനക്കാരിയെ സസ്‌പെന്റ് ചെയ്‌തു. മുഖത്തല ബ്ലോക്ക് കൊറ്റങ്കര പഞ്ചായത്ത് വാര്‍ഡ് 4 കൊളാശ്ശേരി ഒന്നാം പോളിംഗ് സ്‌റ്റേഷനിലെ മൂന്നാം പോളിംഗ് ഓഫീസര്‍ കെ സരസ്വതിയെ ആണ് ജില്ലാ കളക്ടര്‍ സസ്‌പെന്‍റ് ചെയ്‌തത്. ഇവര്‍ ഇളമ്പല്ലൂര്‍ കെജിവി യൂപി സ്‌കൂളിലെ അദ്ധ്യാപികയാണ്.



