തൃശൂര്‍: അതിരപ്പിള്ളിയില്‍ വീടിന്റെ വരാന്തയില്‍ ചീങ്കണ്ണി എത്തി.തച്ചിയത്തു ഷാജന് എന്ന ആളുടെ വീടിനു മുന്നിലാണ് 9-12-2020 ബുധനാഴ്ച രാവിലെ ചീങ്കണ്ണി എത്തിയത്.
അതിരപ്പിള്ളി പുഴയുടെ സമീപത്തെ വീടിന്റെ വരാന്തയിലേക്ക് ചീങ്കണ്ണി കയറി വരികയായിരുന്നു. ചീങ്കണ്ണിയെ കണ്ടയുടന്‍ തന്നെ വീട്ടുകാര്‍ വനം വകുപ്പ് ഉദ്യോഗസ്ഥരെ വിവരം അറിയിച്ചു. തുടര്‍ന്ന് വനം വകുപ്പ് ഉദ്യോഗസ്ഥരും നാട്ടുകാരും ചേര്‍ന്ന് ചീങ്കണ്ണിയെ കീഴ്പെടുത്തി പുഴയില്‍ വിട്ടു.



